»   » ജഗതി ജനുവരിയില്‍ വീട്ടിലെത്തും

ജഗതി ജനുവരിയില്‍ വീട്ടിലെത്തും

Posted By:
Subscribe to Filmibeat Malayalam
Jagathy Sreekumar
ഇപ്പോള്‍ വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാര്‍ ജനുവരിയോടെ തിരുവനന്തപുരത്തെ വീട്ടിലെത്തും. ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടായിട്ടുണ്ട്. ഇത് തുടരാനായാല്‍ ജനുവരിയോടെ വീട്ടിലേക്ക് കൊണ്ടുപോകാം. ആവശ്യമായ ഫിസിയോതെറാപ്പി വീട്ടില്‍ നിന്നു നല്‍കിയാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്-മരുമകന്‍ ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.

ജഗതിക്ക് ഇപ്പോള്‍ ആളുകളെ തിരിച്ചറിയാനും ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും സാധിക്കുന്നുണ്ട്. ചിലപ്പോഴെല്ലാം മൂളിപ്പാട്ടുകള്‍ പാടുന്നുണ്ട്. പക്ഷേ, ശബ്ദം ഇപ്പോഴും പരിപൂര്‍ണമായി തിരിച്ചുകിട്ടിയിട്ടില്ല. മലയാള ഹാസ്യത്തിന്റെ തമ്പുരാനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടര്‍മാര്‍.

2012 മാര്‍ച്ച് 10നുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജഗതി കിടപ്പിലായത്. ദേശീയപാതയില്‍ കോഴിക്കോട് സര്‍വകലാശാലയ്ക്കടുത്ത് വെച്ച് ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. കൈകാലുകളുടെ ശേഷി വീണ്ടെടുക്കാന്‍ ആയുര്‍വേദ ചികിത്സ വേണ്ടി വരുമെന്ന് അടുത്ത ബന്ധുക്കള്‍ സൂചന നല്‍കി.

English summary
Actor Jagathy Sreekumar, currently undergoing treatment at the Christian Medical College in Vellore, is likely to be back home in Thiruvananthapuram in January

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam