»   » ജഗതിയ്ക്ക് ഇവരെ തിരിച്ചറിയാം

ജഗതിയ്ക്ക് ഇവരെ തിരിച്ചറിയാം

Posted By:
Subscribe to Filmibeat Malayalam
Jagathy
മലയാളത്തിന്റെ പ്രിയതാരം ജഗതി ശ്രീകുമാര്‍ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയാന്‍ തുടങ്ങിയിട്ട് മൂന്നരമാസം പിന്നിടുന്നു. നടന്‍ എത്രയും പെട്ടന്ന് പൂര്‍ണ്ണാരോഗ്യം വീണ്ടെടുക്കണമേയെന്ന പ്രാര്‍ഥനയിലാണ് കുടുംബാംഗങ്ങള്‍. ജഗതിയെ സ്‌നേഹിക്കുന്ന സിനിമാലോകത്തെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നടന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ്.

നടി സുകുമാരി അടുത്തിടെ വെല്ലൂരിലെത്തി ജഗതിയെ സന്ദര്‍ശിച്ചു. തന്നെ നടന്‍ തിരിച്ചറിഞ്ഞുവെന്ന് സുകുമാരി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ കയ്യില്‍ മുറുകെ പിടിച്ച ജഗതി പെട്ടന്ന് പോകരുതേ എന്നു പറയുന്നതു പോലെ തോന്നി. ഏറെക്കാലം പരിചയമുള്ള ഒരാളെ കണ്ടതിന്റെ സന്തോഷമായിരുന്നു ജഗതിയുടെ മുഖത്ത്.

താന്‍ പറയുന്നതിനൊക്കെ ആംഗ്യങ്ങളിലൂടെ നടന്‍ പ്രതികരിച്ചുവെന്നും സുകുമാരി. നമ്മള്‍ സംസാരിക്കുന്നതെല്ലാം അദ്ദേഹത്തിന് മനസ്സിലാവുന്നുണ്ട്. ചെറുതായി ചിരിക്കുകയും തലയാട്ടുകയും ചെയ്യും. നടന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടായിട്ടുണ്ടെന്നും സുകുമാരി പറഞ്ഞു. 

പരിചിതമുഖങ്ങളെ കാണുന്നത് ജഗതിയുടെ ആരോഗ്യനിലയിലും മനോനിലയിലും മാറ്റമുണ്ടാക്കിയേക്കാമെന്നും നടി അഭിപ്രായപ്പെട്ടു. ഫിസിയോതെറാപ്പിയ്ക്ക് ശേഷം അധികം വൈകാതെ തന്നെ നടന് ആശുപത്രി വിടാനാവുമെന്നും സുകുമാരി പറഞ്ഞു.

ചാലക്കുടിയില്‍ നിന്നും എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'തിരുവമ്പാടി തമ്പാന്‍' സിനിമയുടെ ലൊക്കേഷനില്‍ നിന്നും മെര്‍ക്കാറയിലെ ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ 'ഇടവപ്പാതി'യുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ജഗതി ശ്രീകുറിന് അപകടം സംഭവിച്ചത്.

English summary
Jagathy Sreekumar, who met with an accident on March 10 is able to identify his friends and relatives.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam