»   »  ജഗതി പെട്ടെന്ന് സിനിമയിലേക്കില്ലെന്ന്

ജഗതി പെട്ടെന്ന് സിനിമയിലേക്കില്ലെന്ന്

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ തിരിച്ചുവരുന്നു എന്ന വാര്‍ത്ത നിഷേധിച്ച് മകന്‍. മേലെ പറമ്പിലെ ആണ്‍വീട് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചുകൊണ്ട് ജഗതി തിരിച്ചുവരുന്നെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് പറഞ്ഞുകൊണ്ട് മകന്‍ രാജ് കുമാര്‍ രംഗത്ത വന്നിരിക്കുകയാണ്.

ജഗതി ശ്രീകുമാര്‍ ഉടന്‍ സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന് നിര്‍മാതാവ് മാണി സി കാപ്പനാണ് അറിയിച്ചത്. താന്‍ നിര്‍മിക്കുന്ന മേലെ പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് തിരിച്ചുവരുന്നതെന്നും കാപ്പന്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

Jagathy Sreekumar and Family

എന്നാല്‍ അച്ഛന് ഇപ്പോള്‍ സംസാര ശേഷി പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും കഴിയാതെ അഭിനയ രംഗത്തേക്ക് തിരിച്ചുവരുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് രാജ് കുമാര്‍ പറഞ്ഞു.

അച്ഛനെ വീണ്ടും അഭിനയിപ്പിക്കുന്ന കാര്യം ആരും തങ്ങളോട് പറഞ്ഞിട്ടില്ല. ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വാസ്തവവിരുദ്ധമാണ്- രാജ്കുമാര്‍ പറഞ്ഞു.

ജയറാമും ശോഭനയും മുഖ്യവേഷത്തിലെത്തിയ ചിത്രമാണ് മേലെ പറമ്പിലെ ആണ്‍വീട്. ചിത്രത്തില്‍ ജഗതിയും ജനാര്‍ദ്ദനനും നരേന്ദ്ര പ്രസാദും പ്രധാന വേഷങ്ങല്‍ ചെയ്തു. ഉണ്ണി മുകുന്ദനെ നായകനാക്കിയാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Jagathy Sreekumar's comeback news is fake says his son Raj Kumar.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam