»   » ജഗതിയുടെ പഞ്ചായത്ത് പ്രസിഡണ്ട് തിയറ്ററുകളില്‍

ജഗതിയുടെ പഞ്ചായത്ത് പ്രസിഡണ്ട് തിയറ്ററുകളില്‍

Posted By:
Subscribe to Filmibeat Malayalam

വാഹനാപകടത്തിനുമുമ്പ് ജഗതി ശ്രീകുമാര്‍ അഭിനയിച്ചുതീര്‍ത്ത ഒരു സിനിമ കൂടി തിയറ്ററുകളില്‍ ആര്‍. ശരത് സംവിധാനം ചെയ്ത പറുദീസയില്‍ പള്ളിയിലെ കൈക്കാരനും പഞ്ചായത്ത് പ്രസിഡണ്ടുമായ ഔതച്ചന്‍ എന്ന കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിക്കുന്നത്.

Parudheesa

പുല്ലാനിമല എന്ന ഗ്രാമത്തിലെ സാധാരണ മനുഷ്യരും ഒരു ക്രിസ്ത്യന്‍ പള്ളിയുടെ പാശ്ചാത്തലത്തില്‍ കപ്യാരും, വികാരിയച്ചനും, കുശിനിക്കാരിയും അവരുടെ ജീവിതവുമൊക്കെയാണ് പറുദീസയുടെ പ്രമേയവഴിയില്‍ പരാമര്‍ശവിധേയമാക്കുന്നത്. പള്ളിമേടയുടെ അണിയറയില്‍ നടക്കുന്ന കാര്യങ്ങള്‍ ചര്‍ച്ചാവിഷയമാവുകയും അതിന്റെ ഭാഗമായി കപ്യാരേയും, വികാരിയച്ചനേയും തന്ത്രപരമായി തുരത്തുന്നത് ഔതച്ചന്‍ എന്ന പഞ്ചായത്ത് പ്രസിഡണ്ടിന്റെ ബുദ്ധിയാണ്.

ഇടവകയിലെ അച്ഛന് ളോഹയഴിച്ച് പൗരോഹിത്യം തന്നെ ഉപേക്ഷിക്കേണ്ടി വരികയാണ് പിന്നീട.് തിയറ്ററുകളില്‍ ജനശ്രദ്ധ നല്ലരീതിയില്‍ പിടിച്ചുപറ്റാന്‍ പറുദീസയ്ക്ക് ഇനിയും സാധിച്ചിട്ടില്ലെങ്കിലും മതപരമായ വിമര്‍ശനങ്ങള്‍ ഇതിനകം സിനിമയെ വിവാദത്തിലാക്കിയിരിക്കുന്നു.

അടിസ്ഥാനരഹിതമാണ് ഈ വിമര്‍ശനങ്ങള്‍ എന്ന് സംവിധായകന്‍ പറയുന്നുണ്ടെങ്കിലും സഭ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കയാണ്. തമ്പി ആന്റണിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിലെ കപ്യാരുടെ വേഷത്തിലും അദ്ദേഹമെത്തുന്നു. ശ്രീനിവാസന്റെ വികാരിയച്ചനും, ശ്വേതയുടെ കുശിനിക്കാരിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ഇന്ദ്രന്‍സ്, കൃഷ്ണപ്രസാദ് നന്ദു തുടങ്ങിയവര്‍ മറ്റ് വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് വിനു അബ്രഹാമാണ്. ക്യാമറ സജന്‍ കളത്തിലും, സംഗീതസംവിധാനം ഔസേപ്പച്ചനും നിര്‍വ്വഹിക്കുന്നു. അപകടത്തിനു മുമ്പ് ജഗതി പൂര്‍ത്തിയാക്കിയ കഥാപാത്രങ്ങള്‍ ഇനിയും തിയറ്ററുകളിലെത്താനുണ്ട്. ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയ ആര്‍. ശരതിന്റെ സ്ഥിരം ശൈലിയില്‍ നിന്നും മാറിയുള്ള സംവിധാന നിയന്ത്രണമാണ് പറുദീസ മുന്നോട്ട്വെക്കുന്നത്.

English summary
After waiting in the cans for many months, art house director R Sharath's latest movie Parudheesa hit the theatres on October 26.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam