»   » ഫഹദിന്റെ നായികയായി ജഗതിയുടെ മകള്‍?

ഫഹദിന്റെ നായികയായി ജഗതിയുടെ മകള്‍?

Posted By:
Subscribe to Filmibeat Malayalam
Sreelakshmi
നടന്‍ ജഗതി ശ്രീകുമാറിന് ശ്രീലക്ഷ്മി എന്നൊരു മകള്‍ കൂടിയുണ്ടെന്ന വാര്‍ത്ത ചെറിയൊരു ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. കാറപകടത്തെ തുടര്‍ന്ന് ജഗതി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയവെ പുറത്തുവന്ന വാര്‍ത്ത ആദ്യമൊന്നും പലര്‍ക്കും വിശ്വസിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ജഗതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വ്യക്തമായതോടെ എല്ലാവരും അതുള്‍ക്കൊണ്ടു. അടുത്തിടെ ജഗതിയെ ആശുപത്രിയില്‍ ചെന്നുകാണാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതോടെ ശ്രീലക്ഷ്മി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.

ഇപ്പോഴിതാ ശ്രീലക്ഷ്മിയെ സംബന്ധിച്ചൊരു പുതിയ വിശേഷം കൂടി പുറത്തുവരുന്നു. അച്ഛന്റെ പാത പിന്തുടര്‍ന്ന് മകളും സിനിമയിലേക്കെത്തുന്നു. ഫഹദ് ഫാസില്‍ നായകനാവുന്ന അയ്യര്‍ ഇന്‍ പാകിസ്താന്‍ എന്ന ചിത്രത്തില്‍ ശ്രീലക്ഷ്മി നായികയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാലീ വാര്‍ത്തയ്ക്ക് ഔദ്യോഗികസ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.

ഹിറ്റുകളുടെ ഉസ്താദായ റാഫി മെക്കാര്‍ട്ടിന്‍, ഷാഫി എന്നിവരുടെ കളരിയില്‍ നിന്നുമെത്തുന്ന ഫസല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിയ്ക്കുന്നത് സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം മണിയാണ്. മാര്‍ച്ച് അവസാനവാരം ഷൂട്ടിങ് തുടങ്ങുന്ന അയ്യര്‍ ഇന്‍ പാകിസ്താനില്‍ ടിനി ടോം സിദ്ദിഖ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

സിനിമാക്കാരന്റെ മകളെന്ന ലേബലില്ല ശ്രീലക്ഷ്മി സിനിമയിലേക്കെത്തുന്നത്. പഠനത്തിനൊപ്പം കലാരംഗത്തും കഴിവുതെളിയിച്ചവളാണ് കൊച്ചുസുന്ദരി. ജില്ലാ സ്‌കൂള്‍ കലോത്സവങ്ങളില്‍ പലവട്ടം കലാതിലകപ്പട്ടമണിഞ്ഞ ശ്രീലക്ഷ്മിയ്ക്ക് നേരത്തെയും സിനിമയില്‍ നിന്നും ക്ഷണം വന്നിരുന്നു.

സത്യന്‍ അന്തിക്കാട് ഉള്‍പ്പെടെയുള്ളവരുടെ ക്ഷണം ലഭിച്ചെങ്കിലും ജഗതിയ്ക്ക് ആഗ്രഹമില്ലാത്തതിനാല്‍ ശ്രീലക്ഷ്മി ഓഫര്‍ സ്വീകരിയ്ക്കാന്‍ തയാറായില്ല.

വെറുതെ ജീവിതം കളയേണ്ടെന്നായിരുന്നു അച്ഛന്‍ പറഞ്ഞതെന്ന് ശ്രീലക്ഷ്മി തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. സിനിമാനടിയാകാന്‍ സൗന്ദര്യം മാത്രം മതി. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോസ്ഥയാവാന്‍ വിവരവും വേണം. സൗന്ദര്യം എപ്പോള്‍ വേണമെങ്കിലും നശിയ്ക്കാം. എന്നാല്‍ അറിവ് നശിയ്ക്കില്ലെന്നാണ് ജഗതി പറഞ്ഞതെന്ന് ശ്രീലക്ഷ്മി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു.

English summary
Speculation has been rife for long that Ace Comedian Jagathy Sreekumar's is all set to make an acting debut.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam