»   » കള്ളുകുടിയും പുകവലിയും മാത്രമല്ല, ലിപ് ലോക്കിനും ദീപ്തി സതി തയ്യാറാണ്: കാണൂ

കള്ളുകുടിയും പുകവലിയും മാത്രമല്ല, ലിപ് ലോക്കിനും ദീപ്തി സതി തയ്യാറാണ്: കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

കഥാപാത്രം ആവശ്യപ്പെട്ടാല്‍ കള്ളുകുടയും സിഗരറ്റ് വലിയും മാത്രമല്ല, ലിപ് ലോക്ക് കിസ്സിനും ദീപ്തി സതി തയ്യാറാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തില്‍ ആല്‍ക്കഹോളിക്കായ നായികയായിട്ടാണ് ദീപ്തി സതിയെ മലയാളികള്‍ പരിചയപ്പെട്ടത്.

ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍ ദുല്‍ഖര്‍ സല്‍മാനാണെന്ന് ദീപ്തി സതി

ഇപ്പോഴിതാ പുതിയ കന്നട ചിത്രത്തില്‍ ലിപ് ലോക്ക് രംഗവും അഭിനയിച്ചിരിയ്ക്കുകയാണ് മലയാളികളുടെ നീന. ദീപ്തി നായികയായെത്തുന്ന ജാഗ്വര്‍ എന്ന കന്നട ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കാണാം

ദീപ്തി സതിയെ മലയാളികള്‍ക്ക് പരിചയം

മോഡലിങ് രംഗത്ത് നിന്ന് എത്തിയ ദീപ്തി സതിയുടെ ആദ്യ സിനിമയാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത നീന. ആല്‍ക്കഹോളിക്കായ നായികയായിട്ടാണ് ദീപ്തി ചിത്രത്തിലെത്തിയത്. സിനിമയ്‌ക്കൊപ്പം ദീപ്തിയും ജനശ്രദ്ധ നേടി.

ദീപ്തി കന്നടയിലേക്ക്

നീനയ്ക്ക് ശേഷം ദീപ്തി അഭിനയിക്കുന്ന സിനിമയാണ് ജാഗ്വാര്‍. ആദ്യ കന്നട ചിത്രം. അതീവ ഗ്ലാമര്‍ വേഷത്തിലാണ് ദീപ്തി ചിത്രത്തിലെത്തുന്നത്.

ജാഗ്വാര്‍ എന്ന ചിത്രത്തെ കുറിച്ച്

മഹാദേവ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് ജാഗ്വാര്‍. നിഖിലാണ് ചിത്രത്തിലെ നായകന്‍. ജഗപതി ബാബു, രമ്യ കൃഷ്ണന്‍, ബ്രഹ്മാനന്ദം തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു

ട്രെയിലര്‍ കാണാം

ദീപ്തിയുടെ ആദ്യ തെലുങ്ക് ചിത്രമായ ജാഗ്വാറിന്റെ ട്രെയിലര്‍ കാണാം.

English summary
Jaguar Kannada Movie Theatrical Trailer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam