»   » മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനും ഒപ്പം അഭിനയിച്ച നടിയാണോ ഇത്, ഞെട്ടാന്‍ തയ്യാറാണെങ്കില്‍ ഈ ആല്‍ബം കാണൂ

മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനും ഒപ്പം അഭിനയിച്ച നടിയാണോ ഇത്, ഞെട്ടാന്‍ തയ്യാറാണെങ്കില്‍ ഈ ആല്‍ബം കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡില്‍ പോയ വര്‍ഷം ഏറ്റവും കൂടുതല്‍ തരംഗം സൃഷ്ടിച്ച ആല്‍ബം ഗാനമായിരുന്നു ജഹാന്‍ തും ഹോ. ശ്രേ സിങ്കല്‍ എന്ന 23 കാരനാണ് ഈ പാട്ടിന് പിന്നില്‍. രണ്ട് കോടിയിലധികം ആളുകളാണ് ജാഹാന്‍ തും ഹോ എന്ന വീഡിയോ ആല്‍ബം യൂട്യൂബില്‍ കണ്ടത്.

60കാരന്റെ അമ്മയായി 50കാരി, നായികയായി 20കാരി; റിമ കല്ലിങ്കല്‍ പൃഥ്വിരാജിന്റെ ഭാര്യയോട് പറഞ്ഞത്

ഈ ആല്‍ബം ഒരു ഞെട്ടലോടെ ഇപ്പോള്‍ മലയാളി പ്രേക്ഷര്‍ക്കിടയില്‍ വൈറലാകുന്നു. മറ്റൊന്നും കൊണ്ടല്ല, ഈ ആല്‍ബത്തില്‍ അതീവ ഗ്ലാമറസ്സായി അഭിനയിച്ച നായികയെ മലയാളികള്‍ക്ക് നല്ല പരിചയമുണ്ട് എന്നത് തന്നെ. ആരാണ് ആ നടിയെന്ന് അറിഞ്ഞതിന് ശേഷം ആല്‍ബം കാണാം.

ആകാന്‍ഷ പൂരി

മോഡല്‍ രംഗത്ത് നിന്ന് അഭിനയ ലോകത്ത് എത്തിയതാണ് ആകാന്‍ഷ പൂരി എന്ന നടി. പേര് പറഞ്ഞാല്‍ അത്ര സുപരിചിതമല്ലെങ്കിലും ഈ നടിയെ ഹിന്ദി സിനിമാ പ്രേമികളെക്കാള്‍ നന്നായി മലയാളികള്‍ക്കറിയാം.

നടിയെന്ന നിലയില്‍

നടി എന്ന നിലയില്‍ എട്ട് സിനിമകളില്‍ മാത്രമേ ആകാന്‍ഷ അഭിനയിച്ചിട്ടുള്ളൂ. അതില്‍ നാല് സിനിമകളും മലയാളത്തിലാണ്. രണ്ട് തമിഴ് ചിത്രങ്ങളും ഒരു കന്നട ചിത്രവും ഒരു ഹിന്ദി ചിത്രവുമാണ് ബാക്കിയുള്ളവ. എന്ന് പറയുമ്പോല്‍ മലയാള ഭാഷ സംസാരിക്കാത്ത മലയാളി നടി എന്ന് തന്നെ പറയാം

ആദ്യ ചിത്രം

അലക്‌സ് പാണ്ടിയന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മധ്യപ്രദേശുകാരിയായ ആകാന്‍ഷാ പൂരി സിനിമയില്‍ എത്തുന്നത്. സന്താനത്തിന്റെ സഹോദരിമാരില്‍ ഒരാളുടെ വേഷമായിരുന്നു. മലയാളി നടി സനുഷയും ഈ ചിത്രത്തിലുണ്ട്. സനുഷയും ആകാന്‍ഷയും സഹോദരിമാരായിട്ടാണ് എത്തിയത്.

മലയാളത്തിലേക്ക്

ആകാന്‍ഷയുടെ രണ്ടാമത്തെ ചിത്രം മലയാളത്തിലായിരുന്നു. കുഞ്ചാക്കോ ബോബനും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ റോമന്‍സ് എന്ന ചിത്രത്തിലൂടെ ആകാന്‍ഷ മലയാളത്തിലെത്തി. ആനി എന്ന അന്നമയുടെ വേഷമായിരുന്നു.

മമ്മൂട്ടിക്കൊപ്പം

ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്ത പ്രൈസ് ദ ലോര്‍ഡ് എന്ന ചിത്രത്തിലാണ് ആകാന്‍ഷ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചത്. മമ്മൂട്ടി വീണ്ടും കോട്ടയത്തുകാരന്‍ അച്ചായനായി എത്തിയ ചിത്രത്തിലും ആകാന്‍ഷയുടെ കഥാപാത്രത്തിന്റെ പേര് ആനി എന്നായിരുന്നു.

സാമ്രാജ്യത്തില്‍

മമ്മൂട്ടിയുടെ സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗമായ, സാമ്രാജ്യം 2- സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായി വീണ്ടും ആകാന്‍ഷ എത്തി. സൈറ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

പൃഥ്വിരാജിനൊപ്പം

നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് വേണ്ടിയാണ് ഏറ്റവുമൊടുവില്‍ ആകാന്‍ഷ മലയാളത്തില്‍ എത്തിയത്. പൃഥ്വിരാജിന് ഇഷ്ടം തോന്നുന്ന ഗൗരി എന്ന കഥാപാത്രമായിരുന്നു. അതിഥിതാരമായി വന്ന് പോകുകയാണെങ്കിലും സെറ്റ് സാരിയൊക്കെയുടുത്ത് എത്തിയ പെണ്‍കുട്ടിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു.

ഇപ്പോള്‍ ഞെട്ടിയത്..

അപ്പോള്‍ പെട്ടന്നാണ് ശ്രേ സിങ്കലിന്റെ ജഹാന്‍ തും ഹോ എന്ന ആല്‍ബം കാണുന്നത്. ബിക്കിനി വേഷമാണെങ്കിലും സഹിക്കാമായിരുന്നു.. അതിലും അപ്പുറത്തെ ഗ്ലാമര്‍ വേഷത്തില്‍ ആകാന്‍ഷ എത്തിയപ്പോള്‍ ഞെട്ടിയത് മലയാളികളാണ്...

വീഡിയോ കാണൂ

ഇനിയെല്ലാം ഈ വീഡിയോ ആല്‍ബം കണ്ടതിന് ശേഷം പറയാം.. 23,928,077 ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടത്..

English summary
Jahaan Tum Ho Video Song

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam