TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
നസ്റിയ മാജിക്കില്‍ രജനീകാന്ത് തോല്‍ക്കുമോ?
ചെന്നൈ: സൂപ്പര്‍ സ്ററാര്‍ രജനീകാന്തിനൊപ്പം പോരാടാനുറച്ച് തമിഴിലെ രണ്ട് യുവനടന്മാരും മലയാളത്തിന്റെ പ്രിയനായികയും. ഏറെ ആകാംഷയോടെ പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്ന രജനീ ചിത്രം കൊച്ചടിയാന് മെയ് ഒന്‍പതിന് തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.മെയ് മാസത്തില്‍ തന്നെയാണ് യുവ നടന് ജയ്, നസ്റിയ എന്നിവര്‍ ഒന്നിച്ചഭിനയിച്ച തിരുമണം എന്നും നിക്കാഹും, ജയം രവിയുടെ പുതിയ ചിത്രവും റിലീസിനൊരുങ്ങുന്നത്.
ചുരുക്കത്തില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട യുവനടിയും തിരക്കേറിയ താരവുമായ നസ്റിയ തമിഴ്നാട്ടില്‍ ഇത്തവണ ഏറ്റമുട്ടുന്നത് സാക്ഷാല്‍ രജനീകാന്തിനോട് തന്നെ. മലയാളത്തില്‍ സൂപ്പര്‍സ്റ്റാറുകളെ പിന്നിലാക്കി ഫേസ് ബുക്ക് ലൈക്ക് നേടിയ താരത്തിന് തമിഴ് നാട്ടിലും നസ്റിയ മാജിക്ക് കാട്ടാന്‍ പറ്റുമോ എന്ന് കാത്തിരുന്ന് കാണാം.

കൊച്ചടിയാനെപ്പോലെ തന്നെ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് തിരുമണം എന്നും നിക്കാഹ് എന്ന ചിത്രവും. അതിനാല്‍ തന്നെ രണ്ട് ചിത്രങ്ങളും ഒരുമിച്ച് റിലീസ് ചെയ്താല്‍ തമിഴ്നാട്ടില്‍ തീ പാറുന്ന സിനിമാ പോരാട്ടമാകും. കുറവല്ലാത്ത ഫാന്‍സുള്ള ജയം രവി ചിത്രം കൂടി മെയില്‍ റിലീസ് ചെയ്താല്‍ തമിഴ് ആരാധകര്‍ക്ക് മെയ് സിനിമാക്കാലം