»   » നായികാപദവി കൊതിച്ച് ജാനകി കൃഷ്ണന്‍

നായികാപദവി കൊതിച്ച് ജാനകി കൃഷ്ണന്‍

Posted By:
Subscribe to Filmibeat Malayalam

നായികയാകാന്‍ കൊതിച്ച് മലയാളത്തിലേയ്‌ക്കെത്തുന്ന പുത്തന്‍ താരമാണ് ജാനകി കൃഷ്ണന്‍. പുത്തന്‍ താരമെന്ന വിശേഷണം ജാനകിയെ സംബന്ധിച്ച് അത്രയ്ക്കങ്ങോട്ട് ശരിയാകണമെന്നില്ല, കാരണം ജാനകി മുമ്പ് ബാലതാരമായി മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ബ്ലാക്ക് എന്ന ചിത്രത്തിലെ മൂകയും ബധിരയുമായ കുട്ടിയെ ഓര്‍ക്കുന്നില്ലേ. മമ്മൂട്ടിയുടെ മകളായി എത്തിയ ഈ കുട്ടിയാണ് ഇന്നത്തെ യുവതാരം ജാനകി കൃഷ്ണന്‍.

വെള്ളാരങ്കണ്ണുകളുടെ സൗന്ദര്യവുമായി മലയാളത്തിലെ നായികമാരുടെ കൂട്ടത്തിലേയ്‌ക്കെത്തുകയാണ് ജാനകി വീണ്ടും. സത്യന്‍ അന്തിക്കാടിന്‍രെ ഒരു ഇന്ത്യന്‍ പ്രണയകഥയെന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബന്റെ ലോ പോയിന്റിലും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട് ജാനകി. ഇന്ത്യന്‍ പ്രണയകഥയില്‍ ഫഹദ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷവും ലോ പോയിന്റില്‍ കുഞ്ചാക്കോ ബോബന്റെ സഹോദരിയുടെ വേഷവുമാണ് ജാനകി ചെയ്യുന്നത്.

Janaki Krishnan

സഹോദരിവേഷത്തില്‍ ഒതുങ്ങാന്‍ തനിയ്ക്ക് താല്‍പര്യമില്ലെന്നും നായികയായി അഭിനയിക്കുകയാണ് ലക്ഷ്യമെന്നുമാണ് ജാനകി പറയുന്നത്. ഇന്ത്യന്‍ പ്രണയകഥയിലെയും ലോ പോയിന്റിലേയും വേഷങ്ങള്‍ അഭിനയപ്രാധാന്യമുണ്ടെന്ന് കണ്ടതുകൊണ്ട് സ്വീകരിച്ചതാണ്. മുന്‍നിര സംവിധായകരുടെ ചിത്രങ്ങളില്‍ അത്തരത്തിലുള്ള വേഷങ്ങള്‍ സ്വീകരിക്കാന്‍ തനിയ്ക്ക് മടിയില്ലെന്നും ജാനകി പറയുന്നു.

English summary
Actess Janaki Krishnan says she has had enough of sister roles and wants to do lead characters now
Please Wait while comments are loading...

Malayalam Photos

Go to : More Photos