Don't Miss!
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
ജോസഫ് തന്നെ ഞെട്ടിച്ച സിനിമ! ജോജു ജോര്‍ജ്ജ് ചിത്രത്തെ പ്രശംസിച്ച് ജപ്പാന്കാരന്
ജോജു ജോര്‍ജ്ജ് നായകനായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ജോസഫ്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം നടന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഒരേപോലെ നേടിയെടുത്ത സിനിമ കൂടിയായിരുന്നു ജോസഫ്. ചിത്രത്തെ പ്രശംസിച്ച് ജപ്പാനിലെ ഒരു പ്രേക്ഷകന് സോഷ്യല്‍ മീഡിയയില്‍ കുറിച്ച കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു.

ഹിറ്റാച്ചി ഇന്ത്യയുടെ ഡിജിറ്റല്‍ സൊല്യൂഷന്‍സ് ആന്റ് സര്‍വീസസ് ജനറല്‍ മാനേജര്‍ മസയോഷി തമുറയാണ് ജോസഫിനെ പ്രശംസിച്ച് രംഗത്ത് എത്തിയത്. "ഇന്ത്യയെ പഠിക്കാന്‍ ശ്രമിക്കുന്ന ജപ്പാന്‍കാരനാണ് ഞാന്‍. കേരളത്തിലെ ഈ സിനിമ ഞെട്ടിച്ചു. ഗുരുതരമായ ഒരു കുറ്റം കണ്ടെത്തുന്ന റിട്ടയേര്‍ഡ് പോലീസുദ്യോഗസ്ഥന്. അസാമാന്യമായ ആത്മപരിത്യാഗത്തിലൂടെയാണ് ജോസഫ് അത് ചെയ്യുന്നത്.
ആനക്കാട്ടില്‍ ചാക്കോച്ചി തിരിച്ചുവരും! ലേലം 2 ഉപേക്ഷിച്ചിട്ടില്ലെന്ന് നിതിന്‍ രണ്‍ജി പണിക്കര്‍
ബോളിവുഡ് മസാല ചിത്രത്തെക്കാള്‍ വ്യത്യസ്തം. പല ജപ്പാന്‍കാരും കരുതുന്നത് ഇന്ത്യന്‍ സിനിമ എന്ന് പറഞ്ഞാല്‍ അതില്‍ കുറെ നൃത്തം ഉണ്ടാകുമെന്നാണ്. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എന്ന് അവര്‍ക്കറിയാം. പക്ഷേ ആ വൈവിധ്യം എത്രത്തോളമുണ്ടെന്ന് അറിയില്ല. കാരണം ഏകതാനമായ ഒരു സമൂഹത്തിലാണ് അവര്‍ ജീവിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരത ജപ്പാന്‍കാര്‍ കൂടുതല്‍ മനസിലാക്കണമെന്നാണ് എന്റെ ആഗ്രഹം. എങ്കിലെ ഇന്ത്യയുമായി മികച്ച രീതിയിലുളള സഹകരണം സാധ്യമാകൂ. മസയോഷി തമുറ കുറിച്ചു.