»   » ജയഭാരതി വീണ്ടുമെത്തുന്നു

ജയഭാരതി വീണ്ടുമെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

പഴയകാല നടിമാരില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് ജയഭാരതി. മലയാളത്തില്‍ അന്‍പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ജയഭാരതി സജീവമായ സിനിമാ ജീവിതത്തില്‍ നിന്നും മാറിനിന്നശേഷവും ഇടക്കിടെ സിനിമയിലും സീരിയലുകളിലുമെല്ലാമായി വന്നുപോയിട്ടുണ്ട്.

ഇപ്പോഴിതാ സംവിധായകന്‍ എകെ സാജന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെ ജയഭാരതി വീണ്ടും മലയാളത്തിലെത്തുകയാണ്. മുരളി ഗോപി, നരേന്‍, ഭാവന എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ടൊരു റോളിലാണ് ജയഭാരതി എത്തുന്നതെന്നാണ് അറിയുന്നത്.

Jayabharathi

ആസിഫ് അലി നായകനായ അസുരവിത്തായിരുന്നു സാജന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം. സംവൃത സുനില്‍, ലെന, ബാബുരാജ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം പക്ഷേ പ്രതീക്ഷിച്ച വിജയം കൈവരിക്കാതെ പോവുകയാണുണ്ടായത്. മുരളി ഗോപി നായകനാകുന്ന പുതിയ ചിത്രത്തിലൂടെ സാജന്‍ ഒരു മികച്ച വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്.

English summary
Yesteryear actress Jaya Bharathi is handling a prominent role in A.K. Sajan's next untitled film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam