»   » ജയഭാരതിയുടെ മകന്‍ വെള്ളിത്തിരയിലേക്ക്

ജയഭാരതിയുടെ മകന്‍ വെള്ളിത്തിരയിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Krish
ജയഭാരതി-സത്താര്‍ ദമ്പതിമാരുടെ മകന്‍ ഉണ്ണികൃഷ്ണന്‍ വെള്ളിത്തിരയിലേക്ക്. മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ലേഡീസ് ആന്റ് ജെന്റില്‍മാനിലൂടെയാണ് ഉണ്ണികൃഷ്ണന്റെ അരങ്ങേറ്റം. കൃഷ് ജെ സത്താര്‍ എന്ന് പേര് സ്വീകരിച്ചു കൊണ്ട് താരദമ്പതിമാരുടെ മകന്‍ സിനിമയിലേക്കെത്തുന്നത്.

ചെറുപ്പം മുതല്‍ക്കെ സിനിമയോട് അഭിനിവേശം പുലര്‍ത്തിയിരുന്നെങ്കിലും അമ്മയുടെ ആഗ്രഹത്തിന് വഴങ്ങി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയായിരുന്നു കൃഷ്. ഇംഗ്ലണ്ടില്‍ പഠനം പൂര്‍ത്തിയാക്കി തെക്കെ അമേരിക്കയില്‍ബിസിനസ് ന്യൂസ് അമേരിക്കാസില്‍ ജോലി നേടിയ കൃഷിനെ സിനിമയിലേക്ക് കൊണ്ടുവരുന്നതും ജയഭാരതി തന്നെ.

ഉദ്യോഗജീവിതം മടുത്ത് നാട്ടിലെത്തിയ കൃഷ്് നേരെ പോയത് അഭിനയം പഠിയ്ക്കാനാണ്. ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയിലെ പത്ത് മാസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കും മുമ്പ് കൃഷിന്റെ ചിത്രങ്ങള്‍ ജയഭാരതി സംവിധായകന്‍ സിദ്ദിഖിന് അയച്ചുകൊടുത്തിരുന്നു. ഇതു കണ്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലേക്ക് കൃഷിനെ കൊണ്ടുവരാന്‍ സിദ്ദീഖ് തീരുമാനിച്ചത്.

ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിദ്ദിഖും ലാലും ഒന്നിയ്ക്കുന്ന ലേഡീസ് ആന്റ് ജെന്റില്‍മാനില്‍ ശരത് എന്ന കഥാപാത്രത്തെയാണ് കൃഷ് അവതരിപ്പിയ്ക്കുക. യുവനിരയില്‍ സ്വന്തമായി ഇടം കണ്ടെത്താന്‍ കഴിവുള്ളയാളെന്നാണ് കൃഷിനെക്കുറിച്ച് സിദ്ദിഖിന്റെ വിലയിരുത്തല്‍.


മലയാളസിനിമയില്‍ വീശിയടിയ്ക്കുന്ന നവതരംഗത്തില്‍ പ്രതീക്ഷവെയ്ക്കുന്ന കൃഷ് വലിയ പ്രതീക്ഷകളാണ് സിനിമാലോകത്തിന് നല്‍കുന്നത്.

English summary
The latest to add to the list of star kids making their tinseltown debut is yesteryear actress Jayabharathi's son Krish Satar. He will play the second lead in Siddique's Ladies & Gentleman.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam