»   » പഴയ പാട്ടുകളെ വൃത്തികേടാക്കരുത് ജയചന്ദ്രന്‍

പഴയ പാട്ടുകളെ വൃത്തികേടാക്കരുത് ജയചന്ദ്രന്‍

Written By:
Subscribe to Filmibeat Malayalam

കേള്‍വിക്കാരന്റെ മനസ്സില്‍ ഇന്നും നിത്യഹരിതമായി നില്ക്കുന്ന പഴയ പാട്ടുകളെ റിമിക്‌സ് ചെയ്ത് വൃത്തികേടാക്കല്ലേ എന്ന് അഭ്യര്‍ത്ഥിക്കുന്നത് മറ്റാരുമല്ല നാലു പതിറ്റാണ്ടിനിപ്പുറവും മലയാളസിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ഭാവഗായകന്‍ ജയചന്ദ്രനാണ്.

മലയാളി എന്നും സ്‌നേഹാദരങ്ങളോടെ മനസ്സില്‍ സൂക്ഷിക്കുന്ന കുറേ കാര്യങ്ങളുണ്ട്, കഥകളിപോലുള്ള ക്‌ളാസിക് കലാരൂപങ്ങളോടൊപ്പം. പുതിയകാലത്തിന്റെ ഭ്രമങ്ങള്‍ ക്കടിപ്പെട്ട് അവയെല്ലാം പൊളിച്ചെഴുതാനുള്ള ശ്രമം ഉപേക്ഷിക്കണം. സ്ഥായിയായ ഭാവങ്ങളോടെ ഉള്ളില്‍ പതിഞ്ഞു കിടക്കുന്നവയെ വികൃതമാക്കാതെ ആശ്രമകിളികളെ പോലെ സംരംക്ഷിക്കണം അവയെ അമ്പെയ്ത് കൊല്ലരുത്.

വി.കെ.പ്രകാശിന്റെ ട്രിവാന്‍ഡ്രം ലോഡ്ജിന്റെ ഓഡിയോ സിഡി പ്രകാശന ചടങ്ങിലാണ് ജയചന്ദ്രന്‍ ഉള്ളില്‍ അടക്കി പിടിച്ച വികാരം പുറത്തു വിട്ടത്. തന്റെ പാട്ടുകള്‍ സിനിമയില്‍നിന്ന് ഒഴിവാക്കുന്നതും ജയചന്ദ്രന്‍ പ്രസ്തുത വേദിയില്‍ വേദനയോടെ അറിയിക്കുകയുണ്ടായി.

ജയചന്ദ്രന്‍ പാടിയ പാട്ടുകള്‍ സിനിമയില്‍ നിന്ന് പലപ്പോഴും ഒഴിവാക്കിയ സന്ദര്‍ഭങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ഓഡിയോ സിഡിയില്‍ മാത്രം ഒതുങ്ങിപോകുന്ന പാട്ടുകള്‍ വേണ്ടത്ര പ്രേക്ഷശ്രദ്ധ നേടിക്കൊള്ളണമെന്നില്ല. പ്രത്യേകിച്ച് പുതിയ സിനിമകളില്‍ പാട്ടുകള്‍ ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ വിഷ്യല്‍ സപ്പോര്‍ട്ടോടുകൂടിയുമാണ്.

നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഈ അവഗണനയ്ക്ക് ഇരയാവുന്നത് താന്‍ മാത്രമാണെന്നും ജയചന്ദ്രന്‍ സൂചിപ്പിച്ചു. കൂടിപോയാല്‍ പാട്ടിന്റെ രണ്ടുവരി സിനിമയില്‍ ഉള്‍പ്പെടുത്തും ചിലപ്പോള്‍ ടൈറ്റില്‍ സോംഗായിമാറും. സിനിമയുടെ ടേണിംഗ് പോയിന്റാണ് ഈ പാട്ട് എന്നൊക്കെയാവും ഇവര്‍ ഗായകനുമുമ്പില്‍ ആദ്യം അവതരിപ്പിക്കുക.

വളര്‍ന്നു വരുന്ന ഗായകരോട് ഈ രീതിയില്‍ അനീതി കാട്ടരുത് എന്നാണ് അനുഗ്രഹീത ഗായകന്‍പുതിയ സിനിമ വിദഗ്ദരോട് അഭ്യര്‍ത്ഥിച്ചത്.

English summary
Singer P Jayachandran expressed concern over the 'deteriorating standard of Mollywood songs

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam