»   » ജയലളിതയുടെ ആ അഭിനന്ദനമാണ് അന്ന് മോഹന്‍ലാലിന് കുറച്ച് ആശ്വാസം നല്‍കിയത്

ജയലളിതയുടെ ആ അഭിനന്ദനമാണ് അന്ന് മോഹന്‍ലാലിന് കുറച്ച് ആശ്വാസം നല്‍കിയത്

By: Rohini
Subscribe to Filmibeat Malayalam

ആര്യ ദ്രാവിഡ സംസ്‌കാര കോപുരങ്ങളായ എം ജി ആറിന്റെയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിതം വരച്ചിട്ട ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍.

മോഹന്‍ലാലും ഐശ്വര്യ റായിയും പ്രണയിച്ചു തകര്‍ത്ത ഇരുവറില്‍ ഒളിപ്പിച്ചുവച്ച ജയലളിതയുടെ പ്രണയം

എം ജി ആര്‍ - ജയലളിത പ്രണയ ബന്ധമാണ് ചിത്രത്തില്‍ പരമാര്‍ശിച്ചത് എന്ന സംസാരവുമുണ്ട്. ലോക സുന്ദരി പട്ടം ചൂടി വന്ന ഐശ്വര്യ റായിയും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

പ്രശംസകള്‍ ലഭിച്ചു

കാവ്യം പോലെ എഴുതി അഭിനയിച്ച ഇരുവര്‍ എന്ന ചിത്രത്തിന് ഒത്തിരി പുരസ്‌കാരങ്ങളും നിരൂപക പ്രശംസയും ലഭിച്ചു. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ അവിസ്മരണീയമായ കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ ആനന്ദന്‍.

സാമ്പത്തിക നഷ്ടം

എന്നാല്‍ ചിത്രം പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടിയില്ല. ബോക്‌സോഫീസില്‍ ചിത്രത്തിന് ലഭിച്ച തണുപ്പന്‍ പ്രതികരണം മോഹന്‍ലാലിനെയും മണിരത്‌നത്തെയും സങ്കടപ്പെടുത്തിയിരുന്നു.

ആ ഫോണ്‍ കോള്‍

ഇതിനിടെയിലാണ് ഒരു ആശ്വാസമായി മോഹന്‍ലാലിനെ തേടി ജയലളിതയുടെ ഫോണ്‍ കോള്‍ എത്തിയത്. 'നീങ്ക റൊമ്പ പ്രമാദമാ നടിച്ചിറുക്കീങ്കെ' എന്നായിരുന്നു ജയലളിത ഫോണിലൂടെ പറഞ്ഞത്. ആ അഭിനന്ദനം അന്ന് മോഹന്‍ലാലിന് വലിയ ആശ്വാസമായി.

ജയയുടെ പ്രണയം

തമിഴക രാഷ്ട്രീയ ചരിത്രത്തില്‍ പര(ഹ)സ്യമായ എം ജി ആര്‍ ജയലളിത ബന്ധത്തിന്റെ അടയാളങ്ങളായിരുന്നു ഇരുവര്‍ എന്ന ചിത്രത്തിലെ പല രംഗങ്ങളും. ഒരിയ്ക്കല്‍പ്പോലും എം ജി ആറോ ജയലളിതയോ തുറന്ന് വെളിപ്പെടുത്താത്ത ആ ബന്ധത്തിന്റെ അസ്ഥിത്വം ഈ സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കടന്നു വന്നു എന്ന് തന്നെ പറയാം.

English summary
Jayalalithaa had all praise for Mohanlal's performance in Iruvar
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam