»   » 'ധര്‍മരാജ'യായി മമ്മുട്ടി എത്തുന്നു!!! തിരക്കഥയൊരുക്കുന്നത് യന്തിരന്റെ തിരക്കഥാകൃത്ത്???

'ധര്‍മരാജ'യായി മമ്മുട്ടി എത്തുന്നു!!! തിരക്കഥയൊരുക്കുന്നത് യന്തിരന്റെ തിരക്കഥാകൃത്ത്???

Posted By: Karthi
Subscribe to Filmibeat Malayalam

മഹാഭാരതമാണ് യന്തിരന്റെ തിരക്കഥാകൃത്തും തമിഴ് സാഹിത്യകാരനുമായ ജയമോഹനെ ഏറെ ആകര്‍ഷിക്കുന്ന കൃതി. പൂര്‍ണായും തമിഴില്‍ മഹാഭാരതത്തില്‍ ആധുനികമായ ഒരു മറുവായനക്ക് ശ്രമിക്കുകയാണ് അദ്ദേഹം. പേരുകളല്ലാതെ പൂര്‍ണമായും സംസ്‌കൃതം പദങ്ങളെ അതില്‍ നിന്ന് ഒഴിവാക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ തന്റെ സിനിമാ സ്വപ്‌നങ്ങളും ഒപ്പം കൊണ്ടുനടക്കുന്നുണ്ട് അദ്ദേഹം.

ഇപ്പോള്‍ ചിത്രീകരണത്തിലിരിക്കുന്ന യന്തിരന്‍ 2ന് പുറമേ ആര്‍എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും ജയമോഹനാണ്. ഇതിന് ശേഷം സിവി രാമന്‍ പിള്ളയുടെ വിഖ്യാത നോവല്‍ ധര്‍മരാജ സിനിമയാക്കാനുള്ള ആഗ്രഹവും അദ്ദേഹം വ്യക്തമാക്കി.

ധര്‍മരാജ സിനിമയാക്കുമ്പോള്‍ മമ്മുട്ടി ധര്‍മരാജയാകണം എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. മമ്മുട്ടി സമ്മതിക്കുരകയാണെങ്കില്‍ രചനയുമായി മുന്നോട്ട് പോകും. ധര്‍മരാജയുടെ ഏകദേശ തിരക്കഥയ്ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും ജയമോഹന്‍ പറഞ്ഞു.

ധര്‍മരാജ മമ്മുട്ടിയുടെ പ്രിയപ്പെട്ട നോവലുകളിലൊന്നാണ്. താന്‍ ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന നോവല്‍ ധര്‍മരാജയാണെന്നും ചിത്രത്തിലെ ചില കഥാപാത്രങ്ങളുടെ പേരുകള്‍ വളരെ രസകരമാണെന്നും മമ്മുട്ടി പറഞ്ഞിരുന്നു. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന് എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആര്‍എസ് വിമല്‍ പൃഥ്വരാജിനെ നായകനാക്കി ഒരുക്കുന്ന കര്‍ണന്റെ രചനയിലാണ് ജയമോഹനിപ്പോള്‍. ഒരേസമയം മലയാളത്തിലും തമിഴിലുമായി ഇറക്കുന്ന ചിത്രത്തിന്റെ തമിഴ് തിരക്കഥയാണ് ജയമോഹനൊരുക്കുന്നത്. ജയമോഹന്‍ എഴുതുന്ന തിരക്കഥയുടെ മലയാളം പതിപ്പ് ആര്‍എസ് വിമല്‍ എഴുതും.

മലയാളത്തില്‍ നാല് സിനിമകള്‍ക്ക് ജയമോഹന്‍ തിരക്കഥയൊരുക്കിയിട്ടുണ്ട്. അതില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി മാത്രമായിരുന്നു. തനിക്ക് തൃപ്തി നല്‍കിയ ചിത്രം ഒഴിമുറി മാത്രമാണെന്നും ജയമോഹന്‍ പറഞ്ഞു.

ഒഴിമുറിക്ക് ശേഷം ജയമോഹന്‍ മലയാളത്തില്‍ തിരക്കഥയൊരുക്കിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല. കാഞ്ചി, വണ്‍ ബൈ ടു, നാക്കു പെന്‍ഡ നാക്കു ടാക്ക എന്നീ ചിത്രങ്ങളാണ് ജയമോഹന്റെ തിരക്കഥയിലൊരുങ്ങിയത്. എന്നാല്‍ ഇവയുടെ ചിത്രകരണത്തിലൊന്നും തനിക്ക് പങ്കില്ലെന്നും അവര്‍ തിരക്കഥ വെട്ടിത്തിരുത്തി അവരുടെ ഇഷ്ടത്തിലാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

യന്തിരന്‍ ഒരു പുതുമയുള്ള സിനിമയായിരുന്നെങ്കില്‍ ശക്തമായ തിരക്കഥ യന്തിരന്റെ 2നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആദ്യാഭാഗത്തില്‍ രജനികാന്ത് തന്നെയായിരുന്നു വില്ലനും നായകനും. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ശക്തനായൊരു വില്ലനുണ്ടെന്നും അതാണ് തിരക്കഥയെ ബലപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
Script writer Jayamohan is planning to write a script based on the novel Dharmaraja. But he wish Mammootty to do the lead role.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam