»   »  കൂടെയുള്ളവരെ വഞ്ചിച്ചെന്ന് പറഞ്ഞു!! സത്യം മറ്റൊന്നു, തുറന്ന് പറഞ്ഞ് സംവിധായകൻ ജയരാജ്

കൂടെയുള്ളവരെ വഞ്ചിച്ചെന്ന് പറഞ്ഞു!! സത്യം മറ്റൊന്നു, തുറന്ന് പറഞ്ഞ് സംവിധായകൻ ജയരാജ്

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദേശീയ അവാർഡ് പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട് നിവരവധി വിവാദങ്ങൾക്കും ആരോപണങ്ങൾക്കും നമ്മൾ സാക്ഷിയാകേണ്ടി വന്നു. ദൈവസ്ഥാനീരായ ഒ!രു വശത്തു നിന്നിരുന്നവരെല്ലാം തന്നെ ഇവരു വശങ്ങളിലേയ്ക്ക് തീങ്ങി. ദേശീയ അവാർഡ് പുരസ്കാരവുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ കുടുങ്ങിയത് സംവിധാനയകൻ ജയരാജനും ഗായകൻ യേശുദാസുമാണ്. മലയാളത്തിലെ മറ്റ് അവാർഡ് ജേതാക്കാൾ വിട്ടു നിന്നപ്പോൾ യേശുദാസും ജയരാജും മാത്രമാണ് അവാർഡ് സ്വീകരിച്ചത്. ഇതാണ് പിന്നീട് വലിയ വിവാദങ്ങൾക്ക് കാരണമായത്.

  ദാസേട്ടനെ അപമാനിക്കാൻ അവർ എന്നെ ആയുധമാക്കി, വിവാദങ്ങൾക്ക് മറുപടിയുമായി ഉണ്ണി മേനോൻ

  ഇതിനെ തുടർന്ന് ഇവർക്കെ‌തിരെ വലിയ വലിയ വിമർശനങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പൊന്തിവന്നിരുന്നു.കൂടാതെ സിനിമ മേഖലയിലുള്ളവരും ഇവരുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത തങ്ങൾക്ക് നേരെ തൊടുത്തു വിടുന്ന വിമർശന ശരങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ജയരാജൻ രംഗത്തെത്തിയിട്ടുണ്ട്. മനോരമ ഒൺലൈനോടാണ് ഇക്കര്യത്തിനെ കുറിച്ചു പ്രതികരിച്ചത്.

  പോൺ വീഡിയോ ഫോണിലൂടെ കാണുന്നവർ ഈ ചിത്രം കാണാതെ പോകരുത്!! എക്സ് വീഡിയോസിനെ കുറിച്ച് സംവിധായകൻ

  അവാർഡ് ആരു തരുന്നു എന്നതിലല്ല കാര്യം

  ദേശീയ അവാർഡ് ഒരു കലാകാരനെ സംബന്ധിച്ചടത്തോളം അവർക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ്. അതിനാൽ തന്നെ അവാർഡ് ആരു തരുന്നു എന്നതിലല്ല. പകരം ദേശീയ അവാർഡ് നമുക്ക് കിട്ടുന്നു എന്നുളളതു തന്നെയാണ് അതിന്റെ ഏറ്റവും വലിയ കാര്യമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ജയരാജ് വ്യക്തമാക്കി. എല്ലാ അംഗീകാരങ്ങളും, ദേശീയ അംഗീകാരങ്ങളും ഞ ജീവിതത്തിലെ ഏറ്റവും വലിയ മുതൽക്കൂട്ടായിട്ടാണ് കാണുന്നത്. അതിനാൽ തന്നെ പുരസ്കാരങ്ങൾക്ക് അർഹിക്കുന്ന മാന്യത ജീവിതത്തിൽ നൽകുന്നുണ്ടെന്നും, അവാർഡ് ലഭിച്ചത് ഏറ്റവും വലിയ സ്വപ്ന സാഫല്യമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.

  സ്വപ്ന കണ്ടിരുന്നു

  തന്റെ മനസിലുണ്ടായിരുന്ന ഒരു സ്വപ്നമാണ് പാതിവഴിയിൽ ‌ അവസാനിനിച്ചത്. മലയാളത്തിന് ഇത്രയധികം അവാർഡ് ലഭിച്ച ഒരു വർഷമില്ലായിരുന്നു. എല്ലാവരും ചേർന്ന് അവാർഡ് വാങ്ങിയ ശേഷം ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രം അടുത്ത ദിവസത്തെ പത്രങ്ങളിൽ വരുന്നത് തന്റെ മനസിൽ ഉണ്ടായിരുന്നു, ഇത്രയധികം സാങ്കേതിക വിദഗ്ധരും നടീനടന്മാരും ചേർന്ന് മലയാള സിനിമയുടെ പേര് ലോകത്തെ മുഴുവനും അറിയിക്കാനുളള ഒരു മൂഹൂർത്തമായിരുന്നു അത്. എന്നാൽ നിർഭാഗ്യവശാൽ അത് സംഭവിച്ചില്ല.

  ബോധപൂർവ്വം തെറ്റിധരിപ്പിച്ചു

  നമ്മുടെ പുതിയ കലാകാരന്മാരെ മുഴുവൻ ആരോ നല്ല രീതിയിൽ തെറ്റിധരിപ്പിച്ചിട്ടുണ്ട്. ഈ സംഭവത്തിൽ വളരെയധികം സങ്കടമുണ്ട്. വിഷയത്തെ കുറിച്ച് അവരെ പറഞ്ഞു മനസിലാക്കാൻ താൻ ഒരുപാട് ശ്രമിച്ചിരുന്നു . അവാർഡ് ബഹിഷ്കരണ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. നമുക്ക് പ്രസിഡന്റിന് നിവേദനം കൊടുക്കാമെന്നും പിന്നീട് വീണ്ടുംറീ കൺസ്ട്രന്റ് ചെയ്യാമെന്നും അവരോട് അന്ന് പറഞ്ഞിരുന്നു.

  ഞാനും ദാസേട്ടനും പറഞ്ഞത്

  ഞാനും ദാസേട്ടനും കൂടെ നിന്നവരെ വഞ്ചിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ കൂടെ പ്രചരിക്കുന്നത്. എന്നാൽ ഒരു കാര്യം മനസിലാക്കാണം. ഞാനും ദാസേട്ടനും ഈ പ്രതിഷേധിച്ചവരോട് പറഞ്ഞൊരു കാര്യമുണ്ട്. അവാർഡ് ഒരിക്കലും ബഹിഷ്കരിക്കരുത്. ‘നിവേദനം വേദനയാണ്, നമ്മുടെ കൂടെ നിൽക്കുന്നവരുടെ വേദന.'-ഇങ്ങനെയാണ് ദാസേട്ടൻ അവരോട് പറഞ്ഞത്. ആ വേദനയ്ക്കൊപ്പം നമ്മളും പങ്കു ചേരുന്നു. പ്രസിഡന്റിന് മുന്നിൽ നിവേദനം സമപ്‍പ്പിക്കുന്നു. ശേഷം അദ്ദേഹം തീരുമാനിക്കട്ടെ എന്തു വേണമെന്ന്. പക്ഷേ എന്ത് തീരുമാനിച്ചാലും നമ്മൾ അവാർഡ് ബഹിഷ്കരിക്കാൻ പാടില്ലെന്ന് പറഞ്ഞ ശേഷമാണ് അവാർഡ് സ്വീകരിക്കാനിയി പോയത്.

  മറ്റൊരു വഴി നിർദ്ദേശിച്ചു

  അതുപോലെ തന്റെ സുഹൃത്തുക്കളോട് നമുക്ക് അവാർഡ് സ്വീകരിക്കാമെന്ന് ഞാൻ പറഞ്ഞിരുന്നു. ഒരു പക്ഷെ തീരുമാനത്തിൽ മാറ്റമുണ്ടായി എല്ലാ അവാർഡുകളും രാഷ്ട്രപതി തരും. കൂടൊതെ മറിച്ചു സംഭവിക്കുകയാണെഹ്കിൽ സമരം ചെയ്യാനുള്ള മറ്റു വഴികളുണ്ടെന്നും . മനുക്ക് എല്ലാവർക്കും ഒരുമിച്ചിരുന്നു സമയം ചെയ്യാമെന്നും. അത് കുറച്ചുകൂടി ജനശ്രദ്ധ കിട്ടുന്ന രീതിയിൽ പ്രസിഡന്റ് അറിയുന്ന രീതിയിൽ ആകാം എന്നും പറഞ്ഞിരുന്നു

  English summary
  jayaraj replyed why he receiver national award
  ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more