twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹരിശ്രീ അശോകന്‍ നായകനായ ജയരാജിന്റെ 'ഹാസ്യം' ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്!

    |

    സംവിധായകന്‍ ജയരാജിന്റെ ചിത്രമായ ഹാസ്യം ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 23ാം പതിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ സിനിമയാണ് ഹാസ്യം. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കഡാവര്‍ എത്തിക്കുന്നത് അടക്കം പല ജോലികള്‍ ചെയ്തു ജീവിക്കുന്ന 'ജപ്പാന്‍' എന്നയാളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

    കറുത്ത ഹാസ്യം എന്ന രീതിയില്‍ എടുത്തിരിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഹരിശ്രീ അശോകന്‍ ആണ്. ജൂലൈ 18 മുതല്‍ 27 വരെ ആയി നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചലച്ചിത്രമേളയുടെ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് കര്‍ശനമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് ആയിരിക്കും ചലചിത്രമേള നടക്കുക.

     jayaraj-ashokan

    സബിത ജയരാജ്, ഉല്ലാസ് പന്തളം, ഷൈനി സാറ, കെപിഎസി ലീല, ഡോ. പി.എം. മാധവന്‍, വാവച്ചന്‍ എന്നിവര്‍ ഹാസ്യത്തില്‍ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നതും ജയരാജാണ്. എപ്പോക്ക് ഫിലിംസിന്റെ ബാനറില്‍ ജഹാംഗീര്‍ ഷംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിനോദ് ഇല്ലമ്പള്ളി (ഡിഒപി), വിപിന്‍ മണ്ണൂര്‍ (എഡിറ്റിങ്), സുജിത് രാഘവ് (ആര്‍ട്ട്), രതീഷ് അമ്പാടി (മേക്കപ്പ്), അജി മുളമുക്ക് (കോസ്റ്റ്യൂം), സജി കോട്ടയം (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), ഷൈന്‍ കാഞ്ഞിരപ്പള്ളി (ലൊക്കേഷന്‍ സൗണ്ട്‌സ്), ജയേഷ് പടിച്ചല്‍ (സ്റ്റില്‍സ്) എന്നിവരാണ് അണിയറയില്‍.

    മകള്‍ക്കും സിനിമയിലഭിനയിക്കാനാണ് ആഗ്രഹം! അമ്മ കഥാപാത്രങ്ങളെ കുറിച്ച് മനസ് തുറന്ന് നടി പ്രവീണമകള്‍ക്കും സിനിമയിലഭിനയിക്കാനാണ് ആഗ്രഹം! അമ്മ കഥാപാത്രങ്ങളെ കുറിച്ച് മനസ് തുറന്ന് നടി പ്രവീണ

    2017 ല്‍ ഭയാനകം എന്ന ചിത്രത്തിലൂടെ രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ജയരാജ് സ്വന്തമാക്കിയിരുന്നു. മികച്ച സംവിധായകനുള്ളതും മികച്ച തിരഞ്ഞെടുക്കപ്പെട്ട തിരക്കഥയ്ക്കുള്ള പുരസ്‌കാരങ്ങളായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. അതിന് മുന്‍പ് ആറോളം ദേശീയ പുരസ്‌കാരങ്ങളും അഞ്ച് സംസ്ഥാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

    Read more about: jayaraj ജയരാജ്‌
    English summary
    Jayaraj's Hassyam Selected To Shanghai Film Festival
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X