»   » നാടകം കഴിഞ്ഞാല്‍ ജയറാം ഉത്സവകമ്മിറ്റിയ്‌ലേക്ക്

നാടകം കഴിഞ്ഞാല്‍ ജയറാം ഉത്സവകമ്മിറ്റിയ്‌ലേക്ക്

By Aswathi
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കമല്‍ സംവിധാനം ചെയ്യുന്ന നടന്‍ എന്ന ചിത്രത്തിന് ശേഷം ജയറാം നായകനാകുന്ന ചിത്രമാണ് ഉത്സവകമ്മിറ്റി. വെറുതെ ഒരു ഭാര്യ, ഭാര്യ അത്ര പോര എന്നീ ചിത്രങ്ങള്‍ക്കു ശേഷം അക്കു അക്ബറും ജയറാമും വീണ്ടും ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നു.

  ഷൈജു അന്തിക്കാടാണ് ഉത്സവകമ്മിറ്റിക്ക് തിരക്കഥയെഴുതുന്നത്. വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിന്റെ വിജയത്തില്‍ നിന്നാണ് ഭാര്യ അത്ര പോര എന്ന ചിത്ര ഒരുക്കിയത്. പക്ഷേ ചിത്രം വേണ്ടതുപോലെ ശ്രദ്ധിക്കപ്പെട്ടില്ല. ആ കുറവ് പുതിയ ചിത്രത്തില്‍ തീര്‍ക്കുമെന്നും തന്നെ പ്രതീക്ഷിക്കാം.

  കമല്‍ സംവിധാനം ചെയ്യുന്ന നടനില്‍ ഒരു നാടകക്കാരന്റെ കഥയാണ് പറയുന്നത്. രമ്യ നമ്പീശനാണ് ചിത്രത്തിലെ നായിക. സ്വാപാനം, ജിഞ്ചര്‍, സലാം കാശ്മീര്‍ എന്നീ ചിത്രങ്ങളും ജയറാമിന്റേതായി അണിയറയില്‍ തിരക്കിട്ട പണിയിലാണ്.

  നാടകം കഴിഞ്ഞാല്‍ ജയറാം ഉത്സവകമ്മിറ്റിയ്‌ലേക്ക്

  എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നിന്നാണ് ജയറാം സുബ്രഹ്മണ്യന്‍ എന്ന മലയാളികളുടെ ജയറാം വെള്ളിത്തിരയിലേക്കെത്തിയത്.

  നാടകം കഴിഞ്ഞാല്‍ ജയറാം ഉത്സവകമ്മിറ്റിയ്‌ലേക്ക്

  മിമിക്രിയിലൂടെയാണ് ജയറാമിന്റെ കലാ ജീവിതം തുടങ്ങുന്നത്. കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി.

  നാടകം കഴിഞ്ഞാല്‍ ജയറാം ഉത്സവകമ്മിറ്റിയ്‌ലേക്ക്

  1988ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചലച്ചിത്രത്തില്‍ നായക വേഷം ചെയ്തുകൊണ്ടാണ് സിനിമയില്‍ എത്തിയത്.

  നാടകം കഴിഞ്ഞാല്‍ ജയറാം ഉത്സവകമ്മിറ്റിയ്‌ലേക്ക്

  ആനപ്രേമിയും ഒരു ചെണ്ടവിദ്വാനും കൂടിയാണ് ജയറാം. ഈ അടുത്ത കലത്താണ് ജയറാമിന്റെ കണ്ണന്‍ എന്ന ആന ചരിഞ്ഞത്. നിരവധി ചിത്രങ്ങളിലും കണ്ണന്‍ പ്രതിക്ഷപ്പെട്ടിട്ടുണ്ട്.

  നാടകം കഴിഞ്ഞാല്‍ ജയറാം ഉത്സവകമ്മിറ്റിയ്‌ലേക്ക്

  അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങള്‍ ജയറാമിനെ കൂടുതല്‍ ജനശ്രദ്ധേയനാക്കി

  നാടകം കഴിഞ്ഞാല്‍ ജയറാം ഉത്സവകമ്മിറ്റിയ്‌ലേക്ക്

  തുടക്കത്തില്‍ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകര്‍ഷിച്ചതുമായ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം(1988), മഴവില്‍ക്കാവടി(1989), കേളി(1991). തുടങ്ങിയ ചിത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്.

  നാടകം കഴിഞ്ഞാല്‍ ജയറാം ഉത്സവകമ്മിറ്റിയ്‌ലേക്ക്

  സത്യന്‍ അന്തിക്കാട്, രാജസേനന്‍ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്ര സംവിധായകരുടെ ധാരാളം ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു.

  നാടകം കഴിഞ്ഞാല്‍ ജയറാം ഉത്സവകമ്മിറ്റിയ്‌ലേക്ക്

  ജയറാം രാജസേനന്‍ കൂട്ടുകെട്ടില്‍ പിറന്ന മുന്‍കാല ചിത്രങ്ങളെല്ലാം ജനശ്രദ്ധ നേടി. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ ചിത്രങ്ങള്‍ ഇവയില്‍ ചിലതു മാത്രമാണ്. പക്ഷേ ഇരുവരും ഇപ്പോള്‍ അത്ര രസത്തിലല്ല

  നാടകം കഴിഞ്ഞാല്‍ ജയറാം ഉത്സവകമ്മിറ്റിയ്‌ലേക്ക്

  ധാരാളം തമിഴ് ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്. ഗോകുലം, പുരുഷലക്ഷണം, കോലങ്ങള്‍, തെനാലി, പഞ്ചതന്ത്രം, തുടങ്ങിയ ചിത്രങ്ങള്‍ ജയറാമിന്റെ തമിഴ് ചിത്രങ്ങളില്‍ ചിലതാണ്.

  നാടകം കഴിഞ്ഞാല്‍ ജയറാം ഉത്സവകമ്മിറ്റിയ്‌ലേക്ക്

  കമലഹാസനുമായി നല്ല സൗഹൃദം പുലര്‍ത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴില്‍ അഭിനയിച്ചിട്ടുണ്ട്. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ ജനശ്രദ്ധയാകര്‍ഷിച്ച തമിഴ് ചിത്രങ്ങളില്‍ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്‌നാട് സര്‍ക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരവും ലഭിച്ചു.

  നാടകം കഴിഞ്ഞാല്‍ ജയറാം ഉത്സവകമ്മിറ്റിയ്‌ലേക്ക്

  ജനപ്രിയനടനുള്ള, ഏഷ്യാനെറ്റ് ഫിലിം പുരസ്‌കാരം(2009), മികച്ച നടനുള്ള വി. ശാന്താറാം അവാര്‍ഡ് (2002), മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (സ്വയംവരപ്പന്തല്‍-2000), മികച്ച സഹനടനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പുരസ്‌കാരം (തെനാലി-2000), കേരള സര്‍ക്കാറിന്റെ പ്രത്യേക ജൂറിപുരസ്‌കാരം (തൂവല്‍ക്കൊട്ടാരം-1996) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു.

  നാടകം കഴിഞ്ഞാല്‍ ജയറാം ഉത്സവകമ്മിറ്റിയ്‌ലേക്ക്

  മയിലാട്ടം, എന്റെ വീട് അപ്പൂന്റെയും, കഥാനായകന്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി പിന്നണി ഗാനരംഗത്തും പ്രവര്‍ത്തിച്ച ജയറാം ഇപ്പോള്‍ സലാം കാശ്മാര്‍ എന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടിയും പാടുന്നുണ്ട്.

  നാടകം കഴിഞ്ഞാല്‍ ജയറാം ഉത്സവകമ്മിറ്റിയ്‌ലേക്ക്

  ജയറാം ഏകദേശം 200ഓളം ചലച്ചിത്രങ്ങളില്‍ അഭിനയിക്കുകയുണ്ടായി. പക്ഷേ ഇതുവരെയും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡോ, ദേശീയ അവാര്‍ഡോ ലഭിച്ചിട്ടില്ല.

  നാടകം കഴിഞ്ഞാല്‍ ജയറാം ഉത്സവകമ്മിറ്റിയ്‌ലേക്ക്

  അച്ഛന് ലഭിക്കാത്ത സംസ്ഥാന ദേശീയ പുരസ്‌കാരം മികച്ച ബാലനടന് കാളിദാസന്‍ നേടിയിട്ടുണ്ട്. രണ്ട് ചിത്രങ്ങളിലാണ് ആകെ അഭിനയിച്ചത് അതിന് രണ്ടിനും പുരസ്‌കാരവും ലഭിച്ചു.

  നാടകം കഴിഞ്ഞാല്‍ ജയറാം ഉത്സവകമ്മിറ്റിയ്‌ലേക്ക്

  മികച്ച ഒരു മിമിക്രി കലാകാരനായ ജയറാം പ്രശസ്ത മലയാളചലച്ചിത്ര നടന്‍ പ്രേം നസീറിന്റെ ശബ്ദം അനുകരിക്കുന്നതില്‍ പ്രഗത്ഭനാണ്

  നാടകം കഴിഞ്ഞാല്‍ ജയറാം ഉത്സവകമ്മിറ്റിയ്‌ലേക്ക്

  ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുന്‍നിര നായികയായിരുന്ന പാര്‍വ്വതിയാണ് ജയറാമിന്റെ ഭാര്യ. വിവാഹ ശേഷം അശ്വതി ജയറാമെന്നായി പാര്‍വതിയുടെ പേര്

  നാടകം കഴിഞ്ഞാല്‍ ജയറാം ഉത്സവകമ്മിറ്റിയ്‌ലേക്ക്

  മകന്‍ കാളിദാസനും ബാലതാരമായി രണ്ടു ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മാളവിക എന്നാണ് ജയറാമിന്റെ മകളുടെ പേര്. പ്രശസ്ത മലയാളം എഴുത്തുകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ അനന്തരവന്‍ കൂടിയാണ് ജയറാം.

  English summary
  Jayaram and director Akku Akbar were successful in entertaining their audience twice. Their movies Veruthe Oru Bhaarya and Bhaarya Athra Pora were Blockbusters. Both these movies had Jayaram and Gopika in the lead roles. Now, the team is back again.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more