»   » കട്ടപ്പയുടെ പിറന്നാള്‍ ആഘോഷിച്ച് ജയറാം.. വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നു!

കട്ടപ്പയുടെ പിറന്നാള്‍ ആഘോഷിച്ച് ജയറാം.. വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നു!

By: Nihara
Subscribe to Filmibeat Malayalam

ബാഹുബലിയിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ താരമാണ് സത്യരാജ്. സിനിമ കണ്ടവരാരും കട്ടപ്പയെ മറന്നിരിക്കാന്‍ സാധ്യതയില്ല. തമിഴകത്തിന്റെ സ്വന്തം താരമായ സത്യരാജ് നേരത്തെയും മലയാള ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു. ദിലീപും ചാര്‍മിയും നായികാനായകന്‍മാരായെത്തിയ ആഗതനിലൂടെയാണ് അദ്ദേഹം മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. റിട്ടയേര്‍ഡ് മിലിട്ടറി ഓഫീസറായി മികച്ച പ്രകടനമായിരുന്നു അദ്ദേഹം കാഴ്ച വെച്ചത്. എന്നാല്‍ ബാഹുബലിയിലെ കട്ടപ്പയിലൂടെയാണ് പ്രേക്ഷകര്‍ അദ്ദേഹത്തെ കൂടുതലായി ഇഷ്ടപ്പെടാന്‍ തുടങ്ങിയത്.

മോഹന്‍ലാലിനെ വെട്ടിച്ച് തുടങ്ങി.. അടുത്ത ലക്ഷ്യം വാപ്പച്ചി.. റെക്കോര്‍ഡ് ലക്ഷ്യമാക്കി ദുല്‍ഖര്‍!

തമിഴ് താരങ്ങളുമായി മികച്ച സൗഹൃദം പുലര്‍ത്തുന്ന താരമാണ് ജയറാം. ജയരാമിന്റെ തമിഴ് സ്വാധീനം പലപ്പോഴും സംവിധായകര്‍ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. പ്രകാശ് രാജ്, നാസര്‍, സത്യരാജ്, കമല്‍ഹസന്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമാണ് ജയറാമിനുള്ളത്. അവാര്‍ഡ് നിശയിലും സിനിമകളിലുമായി തമിഴ് താരങ്ങളെ ലഭിക്കുന്നതിനായി ശ്രമിക്കുമ്പോള്‍ ആദ്യം സനമീപിക്കുന്നത് ജയറാമിനെയാണ്.

Jayaram, Sathyaraj

കട്ടപ്പയുടെ പിറന്നാള്‍ ദിനത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ ഓര്‍മ്മപ്പെടുത്തിയത് ജയറാമാണ്. കേക്ക് നല്‍കുന്ന ചിത്രങ്ങളും വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. നാസര്‍, വെങ്കട്ട് പ്രഭു, അരവിന്ദ്, പ്രേംഗി, തുടങ്ങിയവരും താരത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. കേക്ക് മുറിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു.

English summary
Jayaram celebrates Sathyaraj's birtday.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam