»   » പഞ്ചവര്‍ണ്ണ തത്തയ്‌ക്കൊപ്പം ജയറാമും ചാക്കോച്ചനും: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

പഞ്ചവര്‍ണ്ണ തത്തയ്‌ക്കൊപ്പം ജയറാമും ചാക്കോച്ചനും: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

Written By:
Subscribe to Filmibeat Malayalam

ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമിന്റെ രൂപമാറ്റം ശ്രദ്ധേയമായിരുന്നു. മണിയന്‍പിളള രാജുവാണ് പഞ്ചവര്‍ണ്ണ തത്ത നിര്‍മ്മിക്കുന്നത്. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സ്വാഭാവിക ഹാസ്യത്തിന്റെ തമ്പുരാന്‍ എന്നറിയപ്പെടുന്ന രമേഷ് പിഷാരടിയില്‍ നിന്ന് അത്തരത്തിലൊരു ചിത്രമായിരിക്കും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

ശ്രേയ ഘോഷാൽ പറഞ്ഞതു ശരി തന്നെ! സൂപ്പർ സോങ്, ജീവാംശമായി താനേ നീയെന്നിൽ... വീഡിയോ കാണാം


ജയറാമിന്റെ കരിയറിലെ വ്യത്യസ്ഥമാര്‍ന്നൊരു വേഷമായിരിക്കുമെന്നാണ് താരത്തിന്റെ ലുക്ക് കാണുമ്പോള്‍ വ്യക്തമാവുന്നത്. കുഞ്ചാക്കോ ബോബനും തുല്ല്യ പ്രാധാനുമുളള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്ഥ സാഹചര്യങ്ങളില്‍ ജീവിക്കുന്ന രണ്ടു പേരുടെ കൂടിച്ചേരലുകള്‍ അവരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിഫലനമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.


jayaram chakochan

ജയറാമിന്റെ ലുക്കിനു പുറമേ വ്യത്യസ്ഥമാര്‍ന്നൊരു പേരാണ് സംവിധായകന്‍ ചിത്രത്തിന് നല്‍കിയിരിക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ജയറാമിന്റെയും ചാക്കോച്ചന്റെയും കഥാപാത്രങ്ങളെ കാണിച്ചു കൊണ്ടുളള പോസ്റ്ററാണ്  പുറത്തിറങ്ങിയിരിക്കുന്നത്.


panchavarna thatha

അനുശ്രീ നായികയാവുന്ന ചിത്രത്തില്‍ സലീകുമാര്‍, ധര്‍മ്മജന്‍,ജോജു ജോര്‍ജ്ജ്, മണിയന്‍പ്പിളള രാജു, കുഞ്ചന്‍, അശോകന്‍, സാജന്‍ പള്ളുരുത്തി, സീമാ ജി നായര്‍, കനകലത,മഞ്ജു മറിമായം തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.


ആരാധകരില്‍ ആവേശം നിറച്ച് പൃഥ്വിരാജ് ചിത്രം രണത്തിന്റെ മൂന്നാം ടീസര്‍: വീഡിയോ കാണാം


മമ്മൂട്ടിയുടെ മാമാങ്കം ഗംഭീരമാവും, ചിത്രത്തിന്റെ ടൈറ്റില്‍ ലോഗോ വൈറലാവുന്നു!

English summary
Jayaram and Chackochan along with Panchavarna Tatta:firstlook poster

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X