»   » മൂന്ന് ചിത്രങ്ങളുമായി ഈ മാസം ജയറാം

മൂന്ന് ചിത്രങ്ങളുമായി ഈ മാസം ജയറാം

Posted By:
Subscribe to Filmibeat Malayalam

ന്യൂജനറേഷന്റെയും മറ്റും കാറ്റ് തട്ടാത്ത കുറച്ച് നടന്മാര്‍ ഇപ്പോഴും മലയാള സിനിമയിലുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് ദിലീപും ജയറാമുമെല്ലാം. നിലവാരം അല്പം കുറഞ്ഞാലും കുടുംബത്തോടൊപ്പം പോയിരുന്ന് കാണാന്‍ കഴിയുന്നതുകൊണ്ട് മിക്ക കുടുംബ പ്രേക്ഷകരും ഇവരുടെ സിനിമകള്‍ അംഗീകരിക്കുന്നു.

അടുത്തകാലത്ത് ദിലീപിന്റെ നാടോടി മന്നല്‍, ശൃംഗാരവേലന്‍ തുടങ്ങിയ ചിത്രങ്ങല്‍ വിജയ്ച്ചത് അതിനുള്ള ഉദാഹരണമാണ്. അതുപോലെ തന്നെയാണ് ജയറാമും. കുടുംബ പ്രേക്ഷകര്‍ അംഗീകരിച്ച നടനാണ് ജയറാം. അതുകൊണ്ടാണല്ലോ ജയറാമിനെന്നും നല്ല വേഷങ്ങള്‍ കിട്ടുന്നത്. ഈമാസം മൂന്ന് ചിത്രങ്ങളാണ് ജയറാമിന്റേതായി തിയേറ്ററിലെത്തുന്നത്.

Nadan, Salam Kashmir and Ginger,

കമല്‍ സംവിധാനം ചെയ്യുത നടനാണ് അതില്‍ പ്രധാനം. മലയാള സിനിമയുടെ പിതാവ് ജെസി ഡാനിയലിന്റെ കഥ പറഞ്ഞ സെല്ലുലോയ്ഡിന് ശേഷം കമല്‍ ഒരുക്കുന്ന നടന്‍ നാടക കലാകാരന്റെ കഥയാണ് പറയുന്നത്. സെല്ലുലോയ്ഡു പോലെ നടനിലും പ്രതീക്ഷകളേറെയാണ്. രമ്യ നമ്പീശനാണ് ചിത്രത്തില്‍ ജയറാമിന്റെ നായികയായെത്തുന്നത്. നവംബര്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും.

വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ജയറാമും ഒന്നിക്കുന്ന സലാം കാശ്മീരാണ മറ്റൊന്ന്. നേരത്തെ റിലീസ് തീരുമാനിച്ചിരുന്നതാണെങ്കിലും മറ്റ് പല കാരണങ്ങള്‍കൊണ്ടും അത് നീണ്ടുപോയി. ജോഷിയാണ് ചിത്രം സവിധാനം ചെയ്തിരിക്കുന്നത്. ജയറാമിന്റെ ഭാര്യയായി മിയാ ജോര്‍ജും ചിത്രത്തിലെത്തുന്നു. നവംബര്‍ 21നാണ് റിലീസ്. ജിഞ്ചറാണ് മറ്റൊന്ന്. ചിത്രം 11ന് റിലീസായി. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ലക്ഷ്മി ഗോപാല സ്വാമി, മുക്ത തുടങ്ങിയവരാണ് മുഖ്യ വേഷത്തിലെത്തിയത്.

English summary
Jayaram was taking a break from the industry after facing many flops in his career. But, the actor was back into track with the success of his movie Bhaarya Athra Pora. Now, he is all set to release three movies this month.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam