»   » തനിക്ക് ദുല്‍ക്കര്‍ സല്‍മാനെ അനുകരിക്കാനിഷ്ടമാണെന്ന് നടന്‍ ജയറാം

തനിക്ക് ദുല്‍ക്കര്‍ സല്‍മാനെ അനുകരിക്കാനിഷ്ടമാണെന്ന് നടന്‍ ജയറാം

By: Pratheeksha
Subscribe to Filmibeat Malayalam

മിമിക്രി കലാകാരനായി മലയാള സിനിമയിലെത്തിയ ജയറാം കലാ സാംസ്‌കാരിക രംഗത്തുളളവരെയടക്കം ഒട്ടേറെ പേരെ അനുകരിച്ച് കൈയ്യടി നേടിയിട്ടുണ്ട്.

എന്നാല്‍ തനിക്ക് ഒരു പൊതു സദസ്സില്‍ യുവനടന്‍ ദുല്‍ക്കര്‍ സല്‍മാനെ അനുകരിക്കാന്‍ താത്പര്യമുണ്ടെന്നാണ് നടന്‍ പറയുന്നത്. അതിന്റ കാരണം വ്യക്തമാക്കുകയാണ് നടന്‍

ഒരു പൊതു പരിപാടിയില്‍ ജയറാം പറഞ്ഞത്

അടുത്തു നടന്ന ഒരു പൊതുപരിപാടിയിലാണ് ജയറാം തനിക്ക് ദുല്‍ക്കറിനെ അനുകരിക്കാന്‍ താത്പര്യമുണ്ടെന്നു വ്യക്തമാക്കിയത്. ദുല്‍ക്കറിന്റെ ശബ്ദം തനിക്ക് വളരെ ആത്മവിശ്വാസത്തോടെ അനുകരിക്കാനാവുമെന്നും ജയറാം പറയുന്നു.

മമ്മൂട്ടിയുടെ ശബ്ദത്തിനോട് സാമ്യം

ദുല്‍ക്കറിന്റെ ശബ്ദത്തിന് മമ്മൂട്ടിയുടെ ശബ്ദവുമായി വളരെ സാമ്യമുണ്ടെന്നും അതുകൊണ്ടു തന്നെ അനുകരിക്കുവാന്‍ എളുപ്പമാണെന്നുമാണ് ജയറാം പറയുന്നത്.

മമ്മുട്ടിയെ ഒട്ടറേ വേദികളില്‍ അനുകരിച്ച് ജയറാം

മമ്മൂട്ടിയെ ഒട്ടേറെ വേദികളില്‍ അനുകരിച്ച് ജയറാം കൈയ്യടി നേടിയിട്ടുണ്ട്. മമ്മൂട്ടിയെ മാത്രമല്ല കമല്‍ഹാസന്‍, പ്രേംനസീര്‍ ,കെപി ഉമ്മര്‍ തുടങ്ങി ഒട്ടേറെ താരങ്ങളെ ജയറാം പല വേദികളിലും ഒട്ടേറെ തവണ അനുകരിച്ചിട്ടുണ്ട്.

ഒട്ടേറെ പേര്‍ ദുല്‍്ക്കറിനെ അനുകരിക്കാന്‍ ശ്രമിച്ചു

ദുല്‍ക്കര്‍ സിനിമയിലെത്തിയ മുതല്‍ പലരും നടനെ അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ട്്്്.എന്തായാലും ജയറാം ദുല്‍ക്കറിനെ അനുകരിക്കുന്നതു കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍

English summary
here is a young actor, whom Jayaram would like to imitate, if he is given a stage to perform, yet again. Yes, we are talking about Dulquer Salmaan, the young superstar of Mollywood.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam