»   » അപരന്‍ മുതല്‍ അച്ചായന്‍സ് വരെ, ജയറാമിന്റെ കഥ എഴുതി ഡയാന, ആരാണീ ഡയാന??

അപരന്‍ മുതല്‍ അച്ചായന്‍സ് വരെ, ജയറാമിന്റെ കഥ എഴുതി ഡയാന, ആരാണീ ഡയാന??

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഗന്ധര്‍വ്വന്‍ കണ്ടെത്തിയ താരമാണ് ജയറാം. പത്മരാജന്റെ അപരനിലൂടെ വെള്ളിത്തിരയിലെത്തിയ ജയറാം ഇന്ന് ലോകമറിയുന്ന കലാകാരനായി മാറി. ജയറാമിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെക്കുറിച്ചുള്ള പുസ്തകമായ അപരന്‍ മുതല്‍ അച്ചായന്‍സ് വരെ ശനിയാഴ്ച പ്രകാശനം ചെയ്യും.

ഇടുക്കി സ്വദേശിനിയായ ഡയാനയാണ് ജയറാമിനെക്കുറിച്ച് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഭിന്നശേഷിക്കാരിയായ ഡയാനയുടെ ഇഷ്ടതാരമാണ് ജയറാം. പ്രിയതാരത്തിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ജയറാം തന്നെയാണ് പുസ്തകത്തിന്‍റെ പ്രകാശനകര്‍മ്മം നിര്‍വഹിക്കുന്നത്.

ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ ഇഷ്ടം

ഒന്നം ക്ലാസില്‍ പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ജയറാം നായകനായ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമ കൊച്ചു ഡയാന കാണുന്നത്. ചിത്രം ഏറെ ഇഷ്ടപ്പെട്ട ഡയാനയ്ക്ക് ജയറാമിനെയും ഇഷ്ടമായി. പിന്നീട് നടന്റെ ചിത്രങ്ങളെല്ലാം കണ്ടു കടുത്ത ആരാധികയായി മാറി.

ഡയാനയെക്കുറിച്ച് ജയറാം പറയുന്നത്

ഡയാനയുടെ ആരാധനയെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ ജയറാം തന്നെക്കുറിച്ചുള്ള സര്‍വ്വ വിഞ്ജാന കോശമാണ് ഡയാനയെന്നാണ് പറഞ്ഞത്. ഈ വാക്കുകളാണ് ഡയാനയെ പുസ്തക രചനയിലേക്ക് നയിച്ചത്.

ജയറാമിനെക്കുറിച്ചുള്ള വിവരങ്ങള്‍

ജയറാമിന്റെ ജീവിതത്തിലെ പ്രധാന ദിവസങ്ങള്‍, ഭാര്യയുടെയും മക്കളുടെയും വിവരങ്ങള്‍, ജയറാം അബിനയിച്ച സിനിമകളുടെ വിശദാംശങ്ങള്‍, ലഭിച്ച അവാര്‍ഡുകള്‍ തുടങ്ങിയ വിവരങ്ങളടങ്ങിയ പുസ്തകമാണ് അപരന്‍ മുതല്‍ അച്ചായന്‍സ് വരെ.

ഈ പേര് നല്‍കാന്‍ കാരണം

ജയറാമിന്റെ ആദ്യ സിനിമയായ അപരനും ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന അച്ചായന്‍സും കൂടിച്ചേര്‍ത്താണ് പുസ്തകത്തിന് പേരു നല്‍കിയിരിക്കുന്നത്.

English summary
A new book titled as Aparan muthal Achayans vare is about life story of Jayaram written by Dayana.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X