For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയറാം അഭിനയത്തിന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍

  By Super
  |

  കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനാണ് എന്നും ജയറാം, മിമിക്രിരംഗത്തുനിന്നും ചലച്ചിത്രലോകത്തെത്തിയ ജയറാമിന്റെ അഭിനയജീവിതത്തില്‍ രജതജൂബിലി പിന്നിടുകയാണ്. 25 വര്‍ഷത്തിനിടയില്‍ ജയറാമിന്റെ ജീവിതത്തില്‍ കയറ്റിറക്കങ്ങള്‍ എത്രയോ വന്നുപോയിട്ടുണ്ട്. കുറച്ചുകാലം ചിത്രങ്ങളൊന്നുമില്ലാതിരുന്ന ജയറാം പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ആദ്യഘട്ടത്തിലെപ്പോലെതന്നെ വളരെ ജനപ്രിയമായ ഒട്ടേറെ റോളുകളാണ് രണ്ടാംവരവില്‍ ജയറാമിന്റേതായി വന്നത്.

  1988ല്‍ പത്മരാജന്റെ അപരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജയറാമിന്റെ അരങ്ങേറ്റം. അവിടുന്നങ്ങോട്ട് പലനല്ലറോളുകളിലൂടെയും മലയാളികല്‍ക്ക് മാറ്റിനിര്‍ത്താനാവാത്ത താരമായി ജയറാം മാറി. എന്നാല്‍ ഇടക്കാലത്ത് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വന്ന പാളിച്ചയ്ക്ക് ജയറാമിന് നല്‍കേണ്ടിവന്നത് വലിയ വിലയായിരുന്നു. എന്നാല്‍ പിന്നീട് ഭാഗ്യദേവത, സീനിയേഴ്‌സ് പോലുള്ള ചിത്രങ്ങളിലൂടെ ജയറാം തന്റെ സ്വതസിദ്ധമായ അഭിനയശൈലിയുമായി വീണ്ടും സജീവമാകുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്.

  ഇപ്പോഴിതാ അഭിനയജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ ജയറാം സംവിധായകന്‍ ജോഷിയുടെ ചിത്രത്തില്‍ വേഷമിടുകയാണ്. കശ്മീര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ത്രില്ലര്‍ പടമാണ്. ആദ്യം മോഹന്‍ലാലായിരിക്കും ചിത്രത്തില്‍ നായകന്‍ എന്ന രീതിയില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഈ ചിത്രത്തില്‍ താന്‍ തന്നെയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നകാര്യം ജയറാം തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്.

  ഇതാദ്യമായിട്ടാണ് ഞാനൊരു മിലിട്ടറി വിഷയമാകുന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് കാശ്മീരിന്റെ ജോലികള്‍ തുടങ്ങുന്നത്. കശ്മീരും കേരളവുമാണ് പ്രധാന ലൊക്കേഷനുകള്‍. ആക്ഷനും ഹ്യൂമറിനും പ്രാധാന്യം ന്ല്‍കുന്നചിത്രമാണിത്- ജയറാം പറയുന്നു. അവസാനമായി ജയറാം അഭിനയിച്ച ജോഷിച്ചിത്രം ട്വന്റിട്വന്റി ആയിരുന്നു.

  ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നരീതിയെക്കുറിച്ച് ചോദിക്കുമ്പോള്‍ താരം പറയുന്നതിങ്ങനെ- ഒരു റോളുമായി എന്നെ സമീപിക്കുന്ന ആരെയും ഞാന്‍ നിരാശപ്പെടുത്താറില്ലായിരുന്നു, ആ രീതിയുടെ പ്രശ്‌നം എന്റെ കരിയറില്‍ പ്രതിഫലിയ്ക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ നിന്നും പാഠമുള്‍ക്കൊണ്ടതിനാല്‍ത്തന്നെ ഇപ്പോള്‍ വളരെ ശ്രദ്ധയോടെമാത്രമേ റോളുകള്‍ സ്വീകരിക്കാറുള്ളു. ഒരു റോള്‍ നിഷേധിച്ചാല്‍ നമ്മള്‍ പലരുടെയും ഗുഡ് ബുക്കില്‍ നിന്നും പുറത്താകും, പക്ഷേ അത് സ്വീകരിക്കുമ്പോള്‍ കൊടുക്കേണ്ടിവരുന്ന വില വളരെ വലുതായിരിക്കുകയും ചെയ്യും.

  താന്‍ പ്രദര്‍ശനവിജയമാകാന്‍ സാധ്യതയുള്ള വ്യാവസായിക പ്രധാന്യമുള്ള ചിത്രങ്ങള്‍ മാത്രമാല്ല തിരഞ്ഞെടുക്കുന്നതെന്നും കശ്മീരിന് പിന്നാലെ ഷാജി എന്‍ കരുണിന്റെ സോപാനം എന്ന ചിത്രം ചെയ്യുന്നുണ്ടെന്നും ജയറാം പറയുന്നു. സോപാനത്തില്‍ ഒരു ചെണ്ടമേളക്കാരനെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. അതിന് പിന്നാലെ കമലിന്റെ അടുത്തചിത്രത്തിലും ഞാന്‍ വേഷമിടുന്നുണ്ട്- ജയറാം പറയുന്നു.

  ഇതിനിടെ അക്കു അക്ബറിന്റെ കുടുംബചിത്രമായ ഭാര്യ അത്ര പോര എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂരില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ഗോപികയാണ് ജയറാമിന്റെ നായികയായി എത്തുന്നത്. വലിയ പ്രദര്‍ശന വിജയം നേടിയ വെറുതേ ഒരു ഭാര്യയെന്ന ചിത്രത്തിന്റെ അതേ ടീം തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ അനന്തരവനായ ദീപു അന്തിക്കാടിന്റെ പുതിയ ചിത്രമായ ലക്കി സ്റ്റാറിലും ജയറാമാണ് നായകന്‍. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന അമ്മയുടെ കഥപറയുന്ന ചിത്രമാണിത്. അന്തിക്കാടാണ് തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ളതെന്നും അതുപോലെതന്നെ ദീപുവിലും തനിയ്ക്ക് പ്രതീക്ഷയുണ്ടെന്നും ജയറാം പറയുന്നു.

  തുപ്പാക്കിയുടെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന വാര്‍ത്തയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നും ഇതുവരെ ആ ചിത്രത്തിന്റെ കരാറില്‍ താന്‍ ഒപ്പുവച്ചിട്ടില്ലെന്നും ജയറാം വ്യക്തമാക്കി.

  English summary
  It is confirmed that actor Jayaram who is celebrating his 25th year of acting, will do the lead role in Director Joshi's military thriller Kashmir,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X