»   » സ്‌റ്റൈലിഷ് ക്രൈം ത്രില്ലറുമായി ജയറാമിന്റെ അച്ചായന്‍സ്!!! ഉദ്വേഗം നിറഞ്ഞ ട്രെയിലര്‍ കാണാം!!!

സ്‌റ്റൈലിഷ് ക്രൈം ത്രില്ലറുമായി ജയറാമിന്റെ അച്ചായന്‍സ്!!! ഉദ്വേഗം നിറഞ്ഞ ട്രെയിലര്‍ കാണാം!!!

Posted By: Karthi
Subscribe to Filmibeat Malayalam

കരിയറില്‍ ഏറെ പ്രതീക്ഷയോടെ എത്തിയ ആക്ഷന്‍ ചിത്രവും തകര്‍ന്നതിന്റെ നിരാശയില്‍ നില്‍ക്കുന്ന ജയറാം ആരാധകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നതാണ് അച്ചായന്‍സിന്റെ ട്രെയിലര്‍. ആട് പുലിയാട്ടത്തിന്റെ വിജയത്തിന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി.

ആടുപുലിയാട്ടത്തിന്റെ വിജയം അച്ചായന്‍സിലും ആവര്‍ത്തിക്കും എന്ന പ്രതീക്ഷയിലാണ് ജയറാം ആരാധകര്‍. സത്യയുടെ പരാജയം ജയറാമിന്റെ കരിയറില്‍ കനത്ത വെല്ലുവിളിയുയര്‍ത്തും. അതിനെ മറികടക്കാന്‍ അച്ചായന്‍സിന് സാധിക്കുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് ട്രെയിലര്‍. 

ചിത്രം ഒരു സ്‌റ്റൈലിഷ് ക്രൈം ത്രില്ലറാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പ്രകാശ് രാജും ജയറാമിനൊപ്പം വളരെ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്. അമല പോള്‍ ചിത്രത്തില്‍ വളരെ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്‍ ജയറാമിനേയും പ്രകാശ് രാജിനേയും കൂടാതെ യുവതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ഉണ്ണി മുകന്ദന്‍, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. അമല പോളിനെ കൂടാതെ ശിവദ, അനു സിത്താര എന്നിവരാണ് നായികമാര്‍.

അഞ്ച് നായകന്മാരുള്ള ചിത്രത്തില്‍ നായകന്മാര്‍ തന്നെ പ്രതിനായകന്മാരുന്നു എന്നതാണ് അച്ചായന്‍സിന്റെ പ്രത്യകത. സിനിയേഴ്‌സ് എന്ന സിനിമയിലെ നായകപ്രതിനായക സ്ഥിതി അച്ചായന്‍സിലും കാണാം. അതിന്റെ സൂചനകള്‍ നല്‍കുന്നതാണ് ട്രെയിലര്‍.

ജയറാമിന്റെ ഏറ്റവും വിജയം നേടിയ അച്ചാന്‍സ് കഥാപാത്രമാണ് റോയി എന്നത്. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, മനസിനക്കരെ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് അച്ചായന്‍ സിനിമകളില്‍ ആവര്‍ത്തിച്ച അതേ പേര് തന്നെയാണ് അച്ചായന്‍സിലെ ജയറാം കഥാപാത്രത്തിനും. മുന്‍ റോയി കഥാപാത്രങ്ങളുടെ വിജയം അച്ചായന്‍സും നേടുമെന്ന് പ്രതീക്ഷിക്കാം.

ഉണ്ണി മുകുന്ദന്‍ പിന്നണി ഗായകനായി അരങ്ങേറുന്ന ചിത്രം കൂടെയാണ് അച്ചായന്‍സ്. ഉണ്ണി പാടിയ 'അരികില്‍ പതിയെ' എന്ന് തുടങ്ങുന്ന ഗാനം ഇതിനകം ഹിറ്റായി കഴിഞ്ഞു. രതീഷ് വേഗയാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഏഴ് വര്‍ഷത്തിന് ശേഷം പ്രകാശ് രാജ് മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടെയാണ് അച്ചായന്‍സ്. 2010 പുറത്തിറങ്ങിയ അന്‍വര്‍, ഇലക്ട്ര എന്നിവയാണ് പ്രകാശ് രാജ് ഒടുവിലഭിനയിച്ച മലയാള ചിത്രങ്ങള്‍. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളില്‍ മുമ്പ് വില്ലനായി എത്തിയിട്ടുള്ള ഇദ്ദേഹം ജയറാമിനൊപ്പം ഒരു മലയാള ചിത്രം ഇതാദ്യമാണ്.

ട്രെയിലർ കാണാം...

English summary
Jayaram Prakash Raj movie Achayans trailer gets a huge applause. Jayarama and Kannan Thamarakkulam join hand with the third time. Its a stylish suspense thriller movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam