»   » ഷാജി എന്‍ കരുണ്‍ ചിത്രത്തിനായി ജയറാം ഭാരം കുറച്ചു

ഷാജി എന്‍ കരുണ്‍ ചിത്രത്തിനായി ജയറാം ഭാരം കുറച്ചു

Posted By:
Subscribe to Filmibeat Malayalam
Jayaram
ഷാജി എന്‍ കരുണിന്റെ സോപാനം എന്ന ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഗറ്റപ്പില്‍ ജയറാം. ഒരു ചെണ്ട കലാകാരന്റെ കഥപറയുന്ന ചിത്രമാണിത്. ചിത്രത്തിലെ ചണ്ടക്കാരനെ മനോഹരമാക്കുന്നതിനായി ജയറാം ശരീരഭാരമെല്ലാം കുറച്ചിരിക്കുകയാണ്.


കുട്ടിസ്രാങ്ക് എനന ചിത്രത്തിന് ശേഷം ഷാജിയൊരുക്കുന്ന ഈ ചിത്രത്തിന് ഹരികൃഷ്ണന്‍, സജീവ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.


തൊണ്ണൂറുകളിലെ സാമൂഹികസാഹചര്യത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. പ്രമുഖ ഒഡീസി നര്‍ത്തകിയായ കാദംബരിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിനീത്, സിദ്ദിഖ്, കലാമണ്ഡലം ക്ഷേമാവതി, ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്നിവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


ഷാജി എന്‍ കരുണിന്റെ സോപാനം ജയറാമിന് ഏറെ പ്രശംസകള്‍ നേടിക്കൊടുക്കാന്‍ കഴിവുള്ളത്രയും മികച്ച കഥാപാത്രമാണെന്നാണ് കേള്‍ക്കുന്നത്. എന്തായാലും ഏറെക്കാലത്തിന് ശേഷം ജയറാമിനെ തീര്‍ത്തും വ്യത്യസ്തായ രൂപത്തില്‍ ഈ ചിത്രത്തില്‍ കാണാം.

English summary
Jayaram is changing himself for Shaji N Karun's nex movie Swapaanam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam