»   » കാളിദാസനെ കിട്ടിയത് മൂകാംബിക അമ്പലത്തില്‍ നിന്ന്; ആ രഹസ്യം വെളിപ്പെടുത്തി ജയറാം

കാളിദാസനെ കിട്ടിയത് മൂകാംബിക അമ്പലത്തില്‍ നിന്ന്; ആ രഹസ്യം വെളിപ്പെടുത്തി ജയറാം

By: Sanviya
Subscribe to Filmibeat Malayalam

കാളിദാസന്‍... ജയറാം മകന് പേരിട്ടത് പുരാതന കവിതകളില്‍ അഗ്രഗണ്യനായ ഭാരതീയ കവി കാളിദാസനോടുള്ള അടങ്ങാത്ത ആരാധന കൊണ്ടാണെന്ന് പലരും കരുതിയിരിക്കും. എന്നാല്‍ അല്ല... മകന് കാളിദാസന്‍ എന്ന പേരിടാന്‍ ജയറാം തീരുമാനിച്ചത് മൂകാംബിക ക്ഷേത്രത്തില്‍ വച്ചാണ്.

ആദ്യത്തെ കണ്‍മണിയ്ക്കായി ജയറാമും പാര്‍വ്വതിയും കാത്തിരിയ്ക്കുന്ന സമയമയമായിരുന്നു അത്. ഒരിക്കല്‍ മൂകാംബികയില്‍ പോയപ്പോഴാണ് പ്രദക്ഷിണ വഴിയില്‍ ആ കുഞ്ഞു പയ്യനെ കണ്ടത്. ദേവിയുടെ വിഗ്രഹം തലയിലേറ്റ് ക്ഷേത്രം വലം വയ്ക്കുകയായിരുന്നു ആ കുട്ടി. തന്ത്രിമാരായ അഡിഗ കുടുംബത്തിലെ അംഗമാണ്.

 jayaram-family

രണ്ട് കാതുകളിലും വൈരക്കമ്മലിട്ട് വെളുത്ത് തുടുത്ത ഒരു ഉണ്ടപ്പയ്യന്‍. ദേവി വിഗ്രഹം തലയിലേറ്റാന്‍ ഭാഗ്യം ലഭിച്ച ആ കുഞ്ഞിനെ എല്ലാവരും അസൂയയോടെ നോക്കി. അരികത്ത് എത്തിയപ്പോള്‍ ജയറാം അവനോട് പേര് ചോദിച്ചു. ഒരു കുസൃതിച്ചിരിയോടെ അവന്‍ പറഞ്ഞു കാളിദാസന്‍!!

ആള്‍ക്കൂട്ടത്തിനിടയിലേക്ക് അവന്‍ നടന്ന് പോകുന്നത് നോക്കി നിന്ന ജയറാം, അടുത്തു നിന്ന പാര്‍വ്വതിയോട് പറഞ്ഞു, നമുക്ക് ഉണ്ടാവുന്നത് ആണ്‍കുട്ടിയാണെങ്കില്‍ അവന് കാളിദാസന്‍ എന്ന് പേരിടാം. അത് മൂകാംബിക ദേവി കേട്ടിരിയ്ക്കാം. ആദ്യത്തെ കണ്മണി പിറന്നു.. ആണ്‍ കുഞ്ഞ്... ജയറാം അവനെ കാളിദാസന്‍ എന്ന് വിളിച്ചു- വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയറാം വെളിപ്പെടുത്തി.

English summary
Jayaram reveal the secret behind the name of Kalidasn
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam