For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതാണ് കാളിദാസിന് നൽകിയിട്ടുള്ള ഉപദേശം!! പരാജയങ്ങളില്‍ ജയറാം നല്‍കുന്ന ഉപദേശം ഇങ്ങനെയാണ്

|

മുതിർന്ന പല താരങ്ങൾക്കും പറയാനുണ്ടാകും കഷ്ടപ്പാടിന്റെ ‌ നിരവധി കഥകൾ. സിനിമയിൽ മുഖം കാണിക്കാൻ വേണ്ടി നടന്നതും പിന്നീട് ചാൻസിന് വേണ്ടിയുളള കഷ്ടപ്പാടും എന്നിങ്ങനെയുളള നിരവധി കഥകൾ ഇവരുടെ ഓർമകളിലുണ്ടാകും. മിമിക്രിയിലൂടെ സിനിമയിൽ എത്തിയ നടനാണ് ജയറാം. സിനിമയിൽ സജീവമായിട്ടും ഇന്നും വേദികളിൽ മിമിക്രി അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടാറുണ്ട്. അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്ന് മകൻ കാളിദാസും സിനിമയിൽ സജീവമായിട്ടുണ്ട്.

ആരാധ്യയ്ക്ക് ആരോഗ്യപ്രശനം!! മകളെ കൈവിടാത്തത് ഇതുകൊണ്ട്... ഒടുവിൽ മൗനം വെടിഞ്ഞ് പൊട്ടിത്തെറിച്ച് ഐശ്വര്യ റായ് ബച്ചൻ

ജയറാമിനോടൊപ്പമായിരുന്നു കാളിദാസിന്റെ സിനിമ അരങ്ങേറ്റം . ജയറാം നായികനായി എത്തിയ കൊച്ചു കൊച്ചു സന്തോഷം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു കാളിദാസിന്റെ സിനിമ അരങ്ങേറ്റം. എന്റെ വീട് അപ്പുവിന്റേയും എന്നിങ്ങനെ വിരൽ എണ്ണാവുന്ന ചിത്രത്തിലൂടെ തന്നെ കാളിദാസ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരകുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം നടനായിട്ടാണ് കാളിദാസ് മലയാളത്തിൽ തിരിച്ചെത്തിയത്. മകന് നൽകിയ ഉപദേശത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ജയറാം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം വെളിപ്പെടുത്തിയത്.

റിമ.. നീയാണെനിക്ക് കരുത്ത് പകർന്നത്!! നിന്നെയോർത്ത് അഭിമാനിക്കുന്നു, ആ ഫോട്ടോയ്ക്ക് പിന്നിലെ കഥ വെളിപ്പെടുത്തി പാർവതി

സിനിമയിലെ അനുഭവങ്ങൾ

സിനിമയിലെ അനുഭവങ്ങൾ

മകന്റെ വളർച്ച കുട്ടിക്കാലം മുതൽ തങ്ങൾ ആസ്വദിച്ചതാണ്. ഇപ്പോൾ മുതിർന്നപ്പോൾ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ പ്രാപ്തരായിട്ടുണ്ട്. കാളിദാസ് തന്നെയാണ് സ്വന്തം സിനിമകൾ തിരഞ്ഞെടുക്കുന്നത്. അതും സ്വന്തം ഇഷ്ടപ്രകാരം . സിനിമയിൽ അവന് ഒട്ടേറെ അനുഭവങ്ങൾ ഉണ്ടാകനുണ്ട്. ശരിക്കും സൈക്കിൾ ചവിട്ടി പഠിക്കും പോലെയാണിത്.പലപ്പോഴും വീണ് പോകാം. വീഴ്ചയിൽ നിന്നാണ് പഠങ്ങൾ പഠിക്കേണ്ടത്. വീഴ്ചയിൽ കയ്യും കാലും മുറിയാം. അങ്ങെനെയാണ് നല്ല പാഠങ്ങൾ ഠിക്കുന്നത്.

പരാജയങ്ങളെ  അതിജീവിക്കണം

പരാജയങ്ങളെ അതിജീവിക്കണം

പരാജയങ്ങളെ അതിജീവിക്കുകയാണ് വേണ്ടത് . സിനിമയുടെ തുടക്ക കാലത്ത് തന്നെ എല്ലാം നേടിയാൽ പരാജയങ്ങൾ ഉൾക്കൊളളാനാകില്ല. സിനിമയിൽ ഒരുപാട് പരാജയങ്ങൾ ഉണ്ടായി, അതിൽ നല്ല വിഷമവും ഉണ്ടായി. അതിനെയെല്ലാം അതിജീവിക്കണം. ഇങ്ങനെയെല്ലാമാണ് തനിക്ക് ജീവിതത്തിൽ സംഭവിച്ചതെന്നും ജയറാം കൂട്ടിച്ചേർത്തു.

 തനിയ്ക്ക് ലഭിച്ച ഭാഗ്യവും മകന്റെ നിർഭാഗ്യവും

തനിയ്ക്ക് ലഭിച്ച ഭാഗ്യവും മകന്റെ നിർഭാഗ്യവും

സിനിമയിൽ തനിയ്ക്ക് ലഭിച്ച ഭാഗ്യത്തിനെ കുറിച്ചും മകന് ലഭിച്ച നിർഭാഗ്യത്തെ കുറിച്ചും ജയറാം മാത്യഭൂമി സ്റ്റാർ ആന്റ് സ്റ്റൈൽ മാഗസീനു നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. മികച്ച സംവിധായകർക്കൊപ്പവും മികച്ച സഹതാരങ്ങൾക്കൊപ്പവും ജോലി ചെയ്യാൻ സാധിച്ചത് തനിയ്ക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം, എന്നാൽ ഇതു തന്നെയാണ് കാളിദാസിന്റെ നിർഭാഗ്യവും. കാളിദാസ് സിനിമയിൽ എത്തിയപ്പോൾ തന്നെ പ്രഗത്ഭരായ പല താരങ്ങളും കലയവനികയിൽ നിന്ന് മാഞ്ഞ് പോയി. അത് കാളിദാസിന്റെ നിർഭാഗ്യമാണെന്നും ജയറാം പറയുന്നു.

കാളിദാസിന്റെ സങ്കടം

കാളിദാസിന്റെ സങ്കടം

സിനിമയിൽ ഭാഗ്യവും നിർഭാഗ്യവുംകളിദാസിന് ഉണ്ടായിട്ടുണ്ട്. ഞാൻ സിനിമയിൽ എത്തിയപ്പോൾ നമ്മളെ സപ്പോർട്ട് ചെയ്ത താരങ്ങളായിരുന്നു കുതിരവട്ടം പപ്പു, ശങ്കരാടി, ഫിലോമിന തുടങ്ങിയവർ. തങ്ങൾ സീനിൽ ഒന്ന് നിന്ന് കൊടുത്താൽ മതി ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് അവർ ആ സീൻ പൊലിപ്പിക്കും. അത്തരത്തിലുള്ള താരങ്ങളോടൊപ്പം അഭിനയിക്കാൻ സാധിച്ചില്ലല്ലോ എന്നതാണ് അവന്റെ സങ്കടം. ഇവരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതാണ് തനിയ്ക്ക് ലഭിച്ച ഭാഗ്യമെന്നും ജയറാം പറഞ്ഞു.

33 വർഷമായി സിനിമയിൽ

33 വർഷമായി സിനിമയിൽ

കഴിഞ്ഞ 33 വർഷമായി തെന്നിന്ത്യൻ സിനിമ ലോകത്ത് സജീവമാണ് ജയറാം. മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 33 വർഷത്തിനുളളിൽ മികച്ച സിനിമകളുടേയും മികച്ച അണിയറ പ്രവർത്തകർക്കൊപ്പവും പ്രവർത്തിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നടൻ, വില്ലൻ കോമഡി എന്നിങ്ങനെ ഏത് തരം കഥാപാത്രങ്ങളും ജയറാമിന്റെ കൈകളിൽ ഭഭ്രമാണ്.

English summary
jayaram reveals give advice for kalidas jayaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more