»   » ജയറാമിന്റെ ആകാശ മിഠായി ഓണത്തിന് തിയറ്ററുകളിലേക്ക്! ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്!!

ജയറാമിന്റെ ആകാശ മിഠായി ഓണത്തിന് തിയറ്ററുകളിലേക്ക്! ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്!!

By: Teresa John
Subscribe to Filmibeat Malayalam

തമിഴില്‍ നിന്നും സമുദ്രക്കനി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആകാശ മിട്ടായി. ജയറാമിനെ നായകനാക്കി നിര്‍മ്മിക്കുന്ന ചിത്രം ഓണത്തിന് തിയറ്ററുകളിലേക്ക് പ്രദര്‍ശനത്തിനെത്തുകയാണ്. അതിനിടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്.

ഗോപി സുന്ദറിനെ കൊണ്ട് തന്റെ സിനിമയിലേക്കുള്ള സംഗീതം കോപ്പിയടിപ്പിച്ചതാണ്!തുറന്ന് പറഞ്ഞ് സംവിധായകന്‍!

തമിഴില്‍ സമുദ്രക്കനി അഭിനയിച്ച അപ്പ എന്ന സിനിമ മലയാളത്തിലേക്ക് റീമേക്ക് ചെയ്ത വരുന്ന സിനിമയാണ് ആകാശ മിഠായി. തമിഴില്‍ സമുദ്രക്കനി അവതരിപ്പിച്ച വേഷാണ് ജയറാം മലയാളത്തില്‍ അവതരിപ്പിക്കുന്നത്. നല്ലൊരു ആശയം പകര്‍ന്ന് തരുന്ന ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ആകാശ മിഠായി

തമിഴില്‍ സമുദ്രക്കനി നായകനായി അഭിനയിച്ച സിനിമയാണ് അപ്പ. ചിത്രം മലയാളത്തിലേക്കും നിര്‍മ്മിക്കാന്‍ പോവുകയാണ്. ജയറാമാണ് മലയാളത്തില്‍ നായകനായി അഭിനയിക്കുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. ജയറാം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുമുണ്ട്.

സമുദ്രക്കനിയുടെ സംവിധാനം

നടനായും സംവിധായകനായും തിളങ്ങി നില്‍ക്കുന്ന സമുദ്രക്കനി ആദ്യമായിട്ടാണ് മലയാളത്തില്‍ സിനിമ സംവിധാനം ചെയ്യുന്നത്.

'അപ്പ' മലയാളത്തിലേക്ക്


അപ്പ എന്ന തമിഴ് സിനിമയുടെ മലയാളം റീമേക്കാണ് ആകാശ മിഠായി. ചിത്രത്തില്‍ സമുദ്രക്കനിയായിരുന്നു നായകനായി അഭിനയിച്ചത്. മാതാപിതാക്കന്മാരും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് സിനിമയിലൂടെ പറഞ്ഞത്.

മോഷന്‍ ടൈറ്റില്‍ പുറത്ത് വന്നിരുന്നു

സിനിമയുടെ മോഷന്‍ ടൈറ്റില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. നടന വിസ്മയം മോഹന്‍ലാലിന്റെ ശബ്ദത്തിലായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വന്നിരിക്കുന്നത്.

പ്രധാന കഥാപാത്രങ്ങള്‍

ജയറാം നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ നായിക വരലക്ഷ്മി ശരത്കുമാറാണ്. ഇനിയ. ഇര്‍ഷാദ്, നന്ദന എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഓണത്തിന് തിയറ്ററുകളിലേക്ക്

ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ആകാശ മിഠായി ഓണത്തിന് തിയറ്ററുകളിലേക്ക റിലീസിനെത്തുകയാണ്.

English summary
Jayaram's Akasha Mittayi's first look poster out!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam