»   » കമലിന്റെ ആമിയായി പാര്‍വ്വതി മടങ്ങിവരുന്നു എന്ന്; ജയറാമിന് പറയാനുള്ളത്...

കമലിന്റെ ആമിയായി പാര്‍വ്വതി മടങ്ങിവരുന്നു എന്ന്; ജയറാമിന് പറയാനുള്ളത്...

Posted By: Rohini
Subscribe to Filmibeat Malayalam

ആദ്യകാല നായികമാരില്‍ പലരും സിനിമാ ലോകത്തേക്ക് മടങ്ങിയെത്തി... ചിലര്‍ വിവാഹ മോചനത്തിന് ശേഷം, മറ്റുചിലര്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയോടെയും.. അക്കൂട്ടത്തിലേക്ക് പാര്‍വ്വതിയും എത്തുന്നതായ വാര്‍ത്തകളുണ്ടായിരുന്നു.

മമ്മൂട്ടിയുടെ മകളായും കാമുകിയായും അഭിനയിച്ച നായികമാര്‍; അന്നും ഇന്നും മെഗാസ്റ്റാര്‍ ചുള്ളന്‍!!

കമലദാസിന്റെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തിലൂടെ പാര്‍വ്വതി മടങ്ങി എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ഇപ്പോഴിതാ, ആദ്യമായി വാര്‍ത്തയോട് ഭര്‍ത്താവ് ജയറാം പ്രതികരിയ്ക്കുന്നു.

പ്രചരിച്ച വാര്‍ത്തകള്‍

നൃത്തത്തിലൂടെ വീണ്ടും അരങ്ങിലെത്തിയ പാര്‍വ്വതി, ജയറാമിന്റെ പൂര്‍ണ പിന്തുണയോടെ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. കഥകേട്ട് പാര്‍വ്വതിയ്ക്ക് ഇഷ്ടപ്പെട്ടു എന്നും, മടങ്ങിവരവിന് പറ്റിയ തിരക്കഥ കാത്തിരിയ്ക്കുകയായിരുന്നു എന്നൊക്കെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

നിഷേധിച്ച് ജയറാം

എന്നാലിതാ ജയാറം വാര്‍ത്ത നിഷേധിയ്ക്കുന്നു. അങ്ങനെ ഒരു ചര്‍ച്ചയേ നടന്നിട്ടില്ല എന്നാണ് ജയറാം പാറയുന്നത്. ആമി ആകുമോ ഇല്ലയോ എന്ന് പാര്‍വ്വതിയ്ക്ക് പോലും അറിയില്ല എന്ന് ജയറാം വ്യക്തമാക്കി.

കമല്‍ നിഷേധിച്ചിരുന്നു

വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ പല നടിമാരുടെയും പേര് പറഞ്ഞു കേട്ടിരുന്നു. തബു, പാര്‍വ്വതി ജയറാം, പാര്‍വ്വതി തുടങ്ങിയ നായികമാര്‍ ആമിയാകുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ താന്റെ ആമിയെ ഇതുവരെ കണ്ടത്തിയില്ല എന്നും അതിനുള്ള അന്വേഷണത്തിലാണ് താനെന്നുമാണ് കമല്‍ പറഞ്ഞത്.

ആദ്യകാല ഹിറ്റ് നായിക

ഉണ്ടക്കണ്ണുകളുമായി മലയാള സിനിമയിലെത്തിയ പാര്‍വ്വതി എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി അന്നത്തെ എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും പാര്‍വ്വതി അഭിനയിച്ചു.

വിവാഹ ശേഷം ടാറ്റ..

എന്നാല്‍ ജയറാമുമായുള്ള പ്രണയ വിവാഹത്തിന് ശേഷം പാര്‍വ്വതി പൂര്‍ണമായും സിനിമാ ലോകത്ത് നിന്നും വിട്ടു നിന്നു. മക്കള്‍ കാളിദാസിനെയും മാളവികയെയും വളര്‍ത്തി... മടങ്ങിവരുമോ എന്ന ചോദ്യത്തിന്, 'പണ്ടും താത്പര്യത്തോടെയല്ല അഭിനയിക്കാന്‍ വന്നത്, അമ്മയുടെ നിര്‍ബന്ധമായിരുന്നു' എന്നാണ് പാര്‍വ്വതി പ്രതികരിച്ചത്.

English summary
Jayaram shrugs away reports about Parvathy Jayaram’s comeback

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam