»   » മോഹന്‍ലാല്‍ ശബ്ദം കൊടുത്ത് ജയറാമിനെ സഹായിച്ചു! സംഭവം ഹിറ്റായതോടെ നന്ദി പറഞ്ഞ് ജയറാം!!!

മോഹന്‍ലാല്‍ ശബ്ദം കൊടുത്ത് ജയറാമിനെ സഹായിച്ചു! സംഭവം ഹിറ്റായതോടെ നന്ദി പറഞ്ഞ് ജയറാം!!!

Posted By: Teresa John
Subscribe to Filmibeat Malayalam

അഭിനയം കൊണ്ട് കംപ്ലീറ്റ് ആക്ടറായി മാറിയ മോഹന്‍ലാല്‍ തന്റെ ശബ്ദത്തില്‍ പാട്ട് പാടിയും ഡബ്ബ് ചെയ്തും വിസ്മയമായി മാറ്റിയിരുന്നു. നിരവധി സിനിമകളില്‍ പാട്ട് പാടിയ ലാലേട്ടന്റെ ശബ്ദത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജയറാം. ഓണത്തിന് തിയറ്ററുകളിലെത്തുന്ന ജയറാമിന്റെ സിനിമ ആകാശ മിഠായി എന്ന സിനിമയുടെ മോഷന്‍ ടൈറ്റില്‍ പുറത്തിറക്കിയത് മോഹന്‍ലാലിന്റെ ശബ്ദത്തിലായിരുന്നു.

മാതള നാരങ്ങ തിന്നാനുള്ളത് മാത്രമല്ല! അത് കൊണ്ട് നഗ്നത മറയ്ക്കാനാവുമെന്ന് തെളിയിച്ച് ഇഷ ഗുപ്ത!!

ലാലേട്ടന്റെ മാന്ത്രിക ശബ്ദം കൊണ്ടാണ് തന്റെ സിനിമയുടെ മോഷന്‍ ടൈറ്റില്‍ ഇത്രയും ഹിറ്റായതെന്നാണ് ജയറാം പറയുന്നത്. ഫേസ്ബുക്കിലുടെ പങ്കുവെച്ച വീഡിയോയിലാണ് മോഹന്‍ലാലിന് നന്ദി പറഞ്ഞ് കൊണ്ട് ജയറാം രംഗത്തെത്തിയത്. ആകാശ മിഠായിയുടെ ക്രൂ അദ്ദേഹത്തിനോട് എത്ര നന്ദി പറഞ്ഞാലും തിരില്ലെന്നാണ് താരം പറയുന്നത്.

ആകാശ മിഠായി

ജയറാമിനെ നായകനാക്കി സമുദ്രക്കനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആകാശ മിട്ടായി. ആദ്യമായിട്ടാണ് സമുദ്രക്കനി മലയാളത്തില്‍ സിനിമ സംവിധാനം ചെയ്യുന്നത്.

മോഷന്‍ ടൈറ്റില്‍


സിനിമയുടെ മോഷന്‍ ടൈറ്റില്‍ ഇന്ന് പുറത്തിറക്കിയിരുന്നു. നടന വിസ്മയം മോഹന്‍ലാലിന്റെ ശബ്ദത്തിലായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വന്നിരിക്കുന്നത്.

നന്ദി പറഞ്ഞ് ജയറാം

ലാലേട്ടന്റെ മാന്ത്രിക ശബ്ദം കൊണ്ടാണ് തന്റെ സിനിമയുടെ മോഷന്‍ ടൈറ്റില്‍ ഇത്രയും ഹിറ്റായതെന്നാണ് ജയറാം പറയുന്നത്. ആകാശമിട്ടായിയുടെ ക്രൂ അദ്ദേഹത്തിനോട് എത്ര നന്ദി പറഞ്ഞാലും തിരില്ലെന്നും താരം പറയുന്നു.

മോഷന്‍ ടൈറ്റില്‍

'അന്നേരം കേശവന്‍ നായരും സാറാമ്മയും തങ്ങള്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിന് എന്ത് പേരിടണമെന്ന് ആലോചിച്ചു. അവര്‍ ചെറിയ കടലാസു തുണ്ടുകളില്‍ പേരുകള്‍ എഴുതി. ഒന്ന് സാറാമ്മയും വേറൊന്ന് കേശവന്‍ നായരും എടുത്തു. കേശവന്‍ നായര്‍ കടസാസു കഷ്ണം വിതുര്‍ത്തു നോക്കി പ്രഖ്യാപനം ചെയ്തു, മിഠായി. സാറാമ്മയും വിതുര്‍ത്തു നോക്കി പതിയെ പറഞ്ഞു: ആകാശം. ഒടുവില്‍ അവര്‍ ഉറപ്പിച്ചു ആകാശമിഠായി'.

പ്രേമലേഖനത്തിലെ വരികള്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിലെ വരികളാണ് ചിത്രത്തില്‍ മോഷന്‍ പോസ്റ്ററില്‍ മോഹന്‍ലാല്‍ പറയുന്നത്. ലാലിന്റെ പതിഞ്ഞ ശബ്ദത്തില്‍ ഈ വാക്യം പറഞ്ഞ് തീരുമ്പോളാണ് ചിത്രത്തിന്റെ ടൈറ്റില്‍ തെളിഞ്ഞു വരുന്നത്.

തമിഴിലെ അപ്പ


തമിഴില്‍ സമുദ്രക്കനി അഭിനയിച്ച അപ്പ എന്ന സിനിമ മലയാളത്തിലേക്ക് റീമേക്ക് ചെയ്ത വരുന്ന സിനിമയാണ് ആകാശ മിട്ടായി. തമിഴില്‍ സമുദ്രക്കനി അവതരിപ്പിച്ച വേഷത്തിലാണ് ജയറാം മലയാളത്തില്‍ അവതരിപ്പിക്കുന്നത്.

പ്രധാന കഥാപാത്രങ്ങള്‍


ജയറാം നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ നായിക വരലക്ഷ്മി ശരത്കുമാറാണ്. ഇനിയ. ഇര്‍ഷാദ്, നന്ദന എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഓണത്തിന് തിയറ്ററുകളിലേക്ക്

ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ആകാശ മിഠായി ഓണത്തിന് തിയറ്ററുകളിലേക്കെത്തുന്ന ജയറാം ചിത്രമാണ്.

English summary
Jayaram thanks Mohanlal for lending voice!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam