»   » ജയറാമിന്റെ ഉത്സവകമ്മിറ്റിയില്‍ കാളിദാസനും ഷീലയും

ജയറാമിന്റെ ഉത്സവകമ്മിറ്റിയില്‍ കാളിദാസനും ഷീലയും

Posted By:
Subscribe to Filmibeat Malayalam

കൊച്ചുകൊച്ചു സന്തോഷങ്ങള്‍, എന്റെവീട് അപ്പൂന്റെയും എന്നീ രണ്ട് ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് കാളിദാസന്‍ സിനിമയിലെത്തിയത്. അഭിനയിച്ച രണ്ട് ചിത്രത്തിനുമായി അച്ഛന് ലഭിക്കാത്ത സംസ്ഥാന, ദേശീയ അവാര്‍ഡും ലഭിച്ചു. അച്ഛന്റെ മകനായി തന്നെയാണ് രണ്ട് ചിത്രത്തിലും കാളിദാസന്‍ എത്തിയതും. വീണ്ടു അച്ഛന്റെ സിനിമയിലൂടെ കാളിദാസന്‍ തിരിച്ചുവരുന്നു.

വെറുതെ ഒരു ഭാര്യ, ഭാര്യ അത്ര പോര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അക്കു അക്ബറും ജയറാമും ഒന്നിക്കുന്ന ഉത്സവ കമ്മിറ്റി എന്ന ചിത്രത്തിലൂടെയാണ് കാളിദാസന്റെ തിരിച്ചുവരവ്. അതിനിടയില്‍ അച്ഛനൊപ്പം രാരംജിന്റെ പരസ്യത്തിലും കാളിദാസന്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തയുണ്ടായിരുന്നു. മനസ്സിനക്കരെ എന്ന ചിത്രത്തിനു ശേഷം ജയറാമിനൊപ്പം വീണ്ടും ഷീല അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേക.

Jayaram, Kalidasan and Sheela

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു മുഴുനീള ഹാസ്യ ചിത്രമായിരിക്കും ഉത്സവകമ്മിറ്റിയെന്ന് സംവിധായകന്‍ പറഞ്ഞു. ലാല്‍, ബാബുരാജ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഷൈജു അന്തിക്കാടാണ്. അടുത്തവര്‍ഷത്തോടെ ഉത്സവകമ്മിറ്റിയുടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.

ജോഷി സംവിധാനം ചെയ്ത് സുരേഷ് ഗോപിയും ജയറാമും അഭിനയിച്ച സലാം കാശ്മീരാണ് ഇനി ഇറങ്ങാനിരിക്കുന്ന ജയറാം ചിത്രം. നാടക കലാകാരന്റെ കഥ പറയുന്ന കമലിന്റെ നടനും വാദ്യ കലാകാരന്റെ കഥ പറയുന്ന ഷാജി എന്‍ കുമാറിന്റെ സോപാനവും ഷാജി കൈലാസിന്റെ ജിഞ്ചറുമാണ് ഇപ്പോഴള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ജയറാമിന്റെ മറ്റ് ചിത്രങ്ങള്‍.

English summary
Actor Jayaram seems to be associating with numerous much anticipated projects of late. While he is all set to star alongside his son Kalidasan in an upcoming film, he will also entertain us again along with two of his hit maker teammates —director Akku Akbar and yesteryear actress Sheela — soon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam