»   » സലാം കാശ്മീരില്‍ ജയറാം-ശ്വേത ഡ്യൂയറ്റ്

സലാം കാശ്മീരില്‍ ജയറാം-ശ്വേത ഡ്യൂയറ്റ്

Posted By:
Subscribe to Filmibeat Malayalam

നടന്മാരും നടിമാരുമെല്ലാം അഭിനയിക്കുകയെന്നതിനപ്പുറമുള്ള തങ്ങളുടെ കഴിവുകളെല്ലാം സിനിമയില്‍ ഉപയോഗപ്പെടുത്തുന്ന കാലമാണിത്. ചിലര്‍ പാടുമ്പോള്‍ ചിലര്‍ പാട്ടെഴുതുന്നു മറ്റു ചിലര്‍ തിരക്കഥയെഴുതുന്നു. ചുരുക്കം പറഞ്ഞാല്‍ ബഹുമുഖ പ്രതിഭകളാണ് തങ്ങളെന്ന് താരങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

പലസിനിമകളിലും തന്റെ മിമിക്രിയിലുള്ള കഴിവും ചെണ്ടമേളത്തോടുള്ള കമ്പവുമെല്ലാം വെളിപ്പെടുത്തിയിട്ടുള്ള നടന്‍ ജയറാം ചില ചിത്രങ്ങളില്‍ പാടിയിട്ടുമുണ്ട്. ഇപ്പോള്‍ വീണ്ടും ഗായകവേഷത്തിലെത്തുകയാണ് ജയാറാം. പുതിയ ചിത്രമായ സലാം കാശ്മീരിലാണ് ജയറാം പാടുന്നത്.

Jayaram

ഗായിക ശ്വേത മോഹനൊപ്പമാണ് ജയറാം ഗാനമാലപിയ്ക്കുന്നത്. കണ്ണാടി പുഴയിലെ മീനോടും എന്നു തുടങ്ങുന്ന ഗാനംമാണ് ജയറാം ആലപിക്കുന്നത്. എം ജയചന്ദ്രനാണ് ഊണമിട്ടിരിക്കുന്ന ഗാനത്തിന്റെ വരികള്‍ റഫീഖ് അഹമ്മദിന്റേതാണ്.

സേതു തിരക്കഥയെഴുതിയിരിക്കുന്ന സലാം കാശ്മീര്‍ സംവിധാനം ചെയ്യുന്നത് ജോഷിയാണ്. ജയറാമിനൊപ്പം സുരേഷ് ഗോപിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് സുരേഷ് ഗോപിയും ജയറാമും ഒന്നിച്ചഭിനയിക്കാന്‍ പോകുന്നത്. ഇതിന് മുമ്പ് കഥാനായകന്‍, എന്റെ വട് അപ്പൂന്റേം, മയിലാട്ടം തുടങ്ങിയ ചിത്രങ്ങളില്‍ ജയറാം പാട്ടുപാടിയിട്ടുണ്ട്.

English summary
Jayaram turns singer again in Salaam Kashmir directed by Joshi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam