»   » ജയറാമിന്റെ ജിഞ്ചര്‍ ഒരു റോഡ് മൂവി

ജയറാമിന്റെ ജിഞ്ചര്‍ ഒരു റോഡ് മൂവി

Posted By:
Subscribe to Filmibeat Malayalam

പുതുമകള്‍ അനുകരിക്കപ്പെടുകയെന്നത് പുതിയ കാര്യമല്ല. ഏത് മേഖലയിലായാലും ഇത് പതിവാണ്. ചലച്ചിത്രമേഖലയില്‍ കാലാകാലങ്ങളില്‍ പലചിത്രങ്ങളും ട്രെന്‍ഡ് സെറ്ററുകളാവാറുണ്ട്. അതിന് പിന്നാലെ അതേ ശൈലിയിലുള്ള ഒട്ടേറെ ചിത്രങ്ങള്‍ ഇറങ്ങാറുമുണ്ട്. ഇതാ മലയാളത്തില്‍ ഇപ്പോള്‍, റോഡ്,ട്രാവല്‍ മൂവികളുടെ കാലമാണ്.

മലയാളത്തിലെ ആദ്യത്തെ ട്രാവല്‍ മൂവിയെന്ന ടാഗുമായി എത്തിയ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിയെന്ന സമീര്‍ താഹിര്‍ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ ഇത്തരത്തിലുള്ള പലചിത്രങ്ങളും അണിയറയില്‍ തയ്യാറാവുകയാണ്.

ഇക്കൂട്ടത്തില്‍ ഒന്നാണ് ജയറാം നായകനാകുന്ന ജിഞ്ചര്‍. ഒരു യാത്രക്കിടെ നടക്കുന്ന സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് ഷാജി കൈലാസ് ജിഞ്ചര്‍ ഒരുക്കുന്നത്. വിവേകാനന്ദന്‍, നജീബ് കേച്ചേരി എന്നിവര്‍ സുഹൃത്തുക്കളാണ്, തൊഴില്‍പരമായി രണ്ടുപേരും കള്ളന്മാരാണെന്ന പ്രത്യേകതയുമുണ്ട്. ഒരിക്കല്‍ ഹരിനാരായണനും ഭാര്യ ദേവികയും താമസിക്കുന്ന വീട് കൊള്ളയടിയ്ക്കാന്‍ ഇവര്‍ തീരുമാനിയ്ക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

ജയറാം, മല്ലിക, മുക്ത, സുധീഷ് എന്നിവരെല്ലാമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഹതാരങ്ങളായി സുരേഷ് കൃഷ്ണ, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, കലാശാല ബാബു, കൈലാസ്, ഇന്ദ്രന്‍സ്, സിദ്ധാര്‍ത്ഥ് ശിവ, കവിയൂര്‍ പൊന്നമ്മ, ഹണി, തെസ്‌ന ഖാന്‍ എന്നിവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കിച്ചു ഫിലിംസിന്റെ ബാനറില്‍ ജഗദീഷ് ചന്ദ്രനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഷിബു ചക്രവര്‍ത്തിയും ബിച്ചു തിരുമലയുമാണ് ചിത്രത്തിന് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. എസ് പി വെങ്കിടേഷാണ് സംഗീതസംവിധാനം.

English summary
Shaji Kailas' movie Ginger, which is getting released on September 6 is also said to be a road movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam