»   » 'ദൈവമേ കൈ തൊഴാം കെ കുമാറാകണം...' സലിം കുമാറിന്റെ പ്രാര്‍ത്ഥന ഇപ്പോള്‍ ഇങ്ങനെയാണ്..!

'ദൈവമേ കൈ തൊഴാം കെ കുമാറാകണം...' സലിം കുമാറിന്റെ പ്രാര്‍ത്ഥന ഇപ്പോള്‍ ഇങ്ങനെയാണ്..!

Posted By: Karthi
Subscribe to Filmibeat Malayalam

ഹാസ്യ വേഷത്തിലൂടെ മലയാള സിനിമയില്‍ സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്തിയ താരമാണ് സലിം കുമാര്‍. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ നേടി ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് അദ്ദേഹം തെളിയിച്ചു. പിന്നീട് കംപാര്‍ട്ടുമെന്റ്, കറുത്ത ജൂതന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് സംവിധാനവും തനിക്ക് വഴങ്ങുമെന്ന് സലിം കുമാര്‍ സാക്ഷ്യപ്പെടുത്തി.

ഒടുവില്‍ ഉണ്ണി ആര്‍ മനസ് തുറന്നു, ലീല സിനിമ ആക്കേണ്ടിയിരുന്നില്ല! പിഴച്ചത് ആര്‍ക്ക് രഞ്ജിത്തിനോ?

വേറെ വഴിയില്ല, ഒടുവില്‍ പൃഥ്വിരാജ് വഴങ്ങി... മൈ സ്‌റ്റോറി പൂര്‍ത്തിയാക്കും! ലൂസിഫര്‍ വൈകുമോ???

jayaram salim kumar

ഓഫ് ബീറ്റ സ്വഭാവമുള്ള തന്റെ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം ആദ്യ കൊമേഴ്‌സല്‍ ചിത്രം സംവിധാനം ചെയ്യുകായാണ് സലിം കുമാര്‍. ദൈവമേ കൈ തൊഴാം കെ കുമാറാകണം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയറാമാണ് നായകനാകുന്നത്. സലിം കുമാര്‍ തന്നെയാണ് ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

കഥ തുടരുന്നു, ഞാനും എന്റെ ഫാമിലിയും, മധുചന്ദ്രലേഖ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മംമ്താ മോഹന്‍ദാസ് ജയറാമിന്റെ നായികയായി എത്തുകയാണ് ദൈവമേ കൈ തൊഴാം കെ കുമാറാകണം എന്ന ചിത്രത്തിലൂടെ. ശ്രീനിവാസന്‍, നെടുമുടി വേണു എന്നിവരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സലിം കുമാര്‍ ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു.

സിനിമയുടെ ചിത്രീകരണം ബുധനാഴ്ച ഈരാട്ടുപേട്ടയില്‍ ആരംഭിക്കും. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ ഡോ സഖറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സമുദ്രക്കനി സംവിധാനം ചെയ്ത അപ്പ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായ ആകാശ മിഠായിയാണ് റിലീസിനൊരുങ്ങുന്ന പുതിയ ജയറാം ചിത്രം.

English summary
Jayaram’s next with Salim Kumar titled Daivame Kaithozham K. Kumarakanam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X