»   » ദീപന്റെ അവസാന ചിത്രം 'സത്യ' വിഷുവിന്!!! മാസ് ആക്ഷനില്‍ ജയറാം!!! ട്രെയിലർ കാണാം!!!

ദീപന്റെ അവസാന ചിത്രം 'സത്യ' വിഷുവിന്!!! മാസ് ആക്ഷനില്‍ ജയറാം!!! ട്രെയിലർ കാണാം!!!

Posted By: Karthi
Subscribe to Filmibeat Malayalam

അകാലത്തില്‍ മരണം കവര്‍ന്നെടുത്ത മലയാള സംവിധായകന്‍ ദീപന്‍ അവസാനമായി സംവിധാനം ചെയ്ത സത്യ തിയറ്ററിലേക്ക്. വിഷു റിലീസായി ഏപ്രില്‍ ഏഴിന് ചിത്രം തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ പതിവ് രീതിയിലുള്ള മാസ് ആക്ഷന്‍ ചിത്രമാണ് ദീപന്‍ ഒരുക്കിയിരിക്കുന്നത്. 

ആട് പുലിയാട്ടത്തിന് ശേഷം ജയറാം അഭിനയിക്കുന്ന സത്യയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എകെ സാജനാണ്. ആക്ഷന്‍ പ്രാധാന്യം നല്‍കി എത്തിയ ടീസര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറും പുറത്തെത്തിയിരുന്നു.

ജയറാം സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ചിത്രത്തിലെത്തുന്നത്. ആടുപുലിയാട്ടത്തിലേതിനേക്കാള്‍ അല്പം വ്യത്യാസമുണ്ട് ലുക്കിന്. മുടി 80 ശതമാനത്തോളം നരച്ചിട്ടുണ്ടെങ്കിലും താടിക്ക് കാര്യമായി നര ബാധിച്ചിട്ടില്ല.

രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. എഴ് സുന്ദര രാത്രികളിലെ നായിക പാര്‍വതി നമ്പ്യാരും റോമയുമാണ് നായികമാര്‍. ഒരു ഇടവേളയ്ക്ക് ശേഷം റോമ മലയാളത്തിലെത്തുന്ന ചിത്രമാണ് സത്യ. രഞ്ജിത്തിന്റെ ലീലയില്‍ പ്രധാന കഥാപാത്രമായ ലീലയെ അവതരിപ്പിച്ചത് പാര്‍വതിയാണ്.

പ്രണയവും ആക്ഷനും ചേരുന്ന ചിത്രമായിരിക്കും സത്യയെന്നാണ് ടീ നസറും ട്രെയിലറും നല്‍കുന്ന സൂചന. ജയറാമിന്റെ കരിയറിലെ മികച്ച ആക്ഷന്‍ ത്രില്ലറാകും ചിത്രമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. ഗോപീ സുന്ദറാണ് സത്യയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

സത്യ പുറത്തിറങ്ങുന്നത് കാണാന്‍ നില്‍ക്കാതെ മാര്‍ച്ച് 13നായിരുന്നു ദീപന്‍ മരണത്തിന് കീഴടങ്ങിയത്. വ്യക്ക സംബന്ധമായ അസുഖത്തേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എകെ സാജന്റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി ഷൈലോക്ക് എന്നൊരു ചിത്രവും ആലോചനയിലുണ്ടായിരുന്നു.

സത്യയുടെ ട്രെയിലർ കാണാം...

English summary
Diphan's upcoming film 'Sathya,' starring Jayaram in the lead was shot around the time when the director was unwell.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam