Just In
- 19 min ago
അര്‍ജുനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷിന്റെ തുറന്നുപറച്ചില്‍, ചക്കപ്പഴത്തോട് ബൈ പറയാന്‍ കാരണം ഭാര്യയല്ല
- 22 min ago
മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ സൂപ്പർ നായിക
- 1 hr ago
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
- 2 hrs ago
ഓഫറുകൾ സ്നേഹപൂർവ്വം നിരസിച്ചിട്ടുണ്ട്, അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ബാലചന്ദ്ര മേനോൻ
Don't Miss!
- News
കൊവിഡ്: അബുദാബിയിലേക്കുള്ള പ്രവേശന നിബന്ധനകള്‍ കര്‍ശനമാക്കി; പുതിയ ചട്ടം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍
- Finance
ആമസോൺ ഇന്ത്യ റിപ്പബ്ലിക് ദിന വിൽപ്പന: സ്മാർട്ട് ടിവികൾ, ലാപ്ടോപ്പുകൾ എന്നിവയ്ക്ക് വമ്പിച്ച വിലക്കുറവ്
- Sports
IND vs AUS: ഇന്ത്യ എയും ശാസ്ത്രിയുടെ വാക്കുകളും- വിജയരഹസ്യം തുറന്നു പറഞ്ഞ് ശര്‍ദ്ദുല്‍ താക്കൂര്‍
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശരിയ്ക്കും പ്രേതത്തെ കണ്ടിട്ടുണ്ടോ!! പ്രേതം2 വിന്റെ ഏറ്റവും പുതിയ ടീസർ പുറത്ത്.. കാണൂ
2016 ൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രമായിരുന്നു പ്രേതം. സാധരണ കാണാത്ത ഹൊറർ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഇത്. സാധാരണ ഗതി പ്രതികാര ദാഹിയായ യക്ഷിയും മന്ത്രിവാദിയുമൊക്കെയാണ് പ്രേത സിനിമകളിൽ സ്ഥിരമായി കണ്ടു വരുന്നത്. എന്നാൽ അതിൽ നിന്നുമെല്ലാം ഏറെ വ്യത്യസ്തമായിരുന്നു ജയസൂര്യ-രഞ്ജിത് ശങ്കർ കൂട്ട്കെട്ടിൽ പിറന്ന പ്രേതം.
ചിത്രത്തിലെ മെന്റലിസ്റ്റ് ജോൺ ഡോൺ ബോസ്കോയ്ക്ക് പ്രേക്ഷകരിൽ ഒരു ചലനം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. മലയാള സിനിമയിൽ ഇത്തരത്തിലുളള കഥാപാത്രങ്ങൾ പുതുമയാണെങ്കിലും പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരുന്നു. രഞ്ജിത്ത് ശങ്കർ-ജയസൂര്യ കൂട്ട്കെട്ടിന്റെ പ്രേതം 2 അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്.
അതിനെ കുറിച്ച് മാത്രം ചോദിക്കല്ലേ!! നാണം വരുന്നു.. രൺബീറുമായുളള ഡേറ്റിങ്ങനെ കുറിച്ച് ആലിയ

ജോൺ ഡോൺ ബോസ്കോ
പ്രേതം ആദ്യ ഭാഗത്തിന്റെ തുടർച്ചയല്ല രണ്ടാം ഭാഗം. ഒന്നാം ഭാഗത്തിൽ നിന്ന് വ്യത്യസ്തമായ കഥാഗാതിയിലൂടെയാണ് ചിത്രം നീങ്ങുന്നത്. പ്രേതം ആദ്യ ഭാഗത്തിലെ മെന്റലിസ്റ്റ് ജോൺ ഡോൺ ബോസ്കോ മാത്രമാണ് രണ്ടാം ഭാഗത്തിലുളളത്. ബാക്കി കഥാപാത്രങ്ങളൊക്കെ ആദ്യ ഭാഗവുമായി യാതൊരുവിധ ബന്ധവുമില്ല

ആകാംക്ഷ സൃഷ്ടിക്കുന്ന ടീസർ
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾനമുനയിൽ നിർത്തുന്ന തരത്തിലുളള ടീസറു ട്രെയിലറുമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ജോൺ ഡോൺ ബോസ്കോ എങ്ങനെ മെന്റലിസ്റ്റായി, പ്രേതങ്ങളുമായുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളുമാണ് ഇപ്പോൾ പുറത്തിറങ്ങിയ ടീസറിൽ പറയുന്നത്. മികച്ച സ്വീകാര്യതായാണ് ടീസറിനു ലഭിക്കുന്നത്.

ക്യാരക്ടർ പോസ്റ്ററ്‍
ചിത്രത്തിലെ താരങ്ങളുടെ ക്യാരക്ടർ പോസ്റ്റർ പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രക്ഷകരുടെ ഇടയിൽ ഒരു സസ്പെൻസ് സൃഷ്ടിക്കാൻ ക്യാരക്ടർ പോസ്റ്ററിനു കഴിഞ്ഞിട്ടുണ്ട്. ക്രസ്തുമാസ് റിലീസായി ഡിസംബർ 21 ന് ചിത്രം തിയേറ്ററുകളിലെത്തും. മെന്റലിസ്റ്റ് ജോൺ ബോസ്കോയ്കക് വേണ്ടിയുള്ള കട്ട കാത്തിരിപ്പിലാണ് ജനങ്ങൾ.

പുതിയ താരങ്ങൾ
പ്രേതത്തിന്റെ രണ്ടാം ഭാഗത്തിൽ പുതിയ താരങ്ങളാണ് അഭിനയിക്കുന്നത്. ആദ്യ ഭാഗത്തേതു പോലെ രണ്ടാം ഭാഗത്തിലും യുവതാരങ്ങളാണ് അണിനിരക്കുന്നുണ്ട്. ക്വീന്‍ ഫെയിം സാനിയ ഇയ്യപ്പന്‍, വിമാനം ഫെയിം ദുര്‍ഗ്ഗ കൃഷ്ണന്‍, ഡെയ്ന്‍ ഡേവിഡ്, സിദ്ധാര്‍ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, എന്നിവര്‍ മറ്റ് താരങ്ങൾ. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നിര്‍മ്മാണം. ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.