»   » മമ്മൂക്കയെയും ലാലേട്ടനെയും മാത്രം പരിഗണിച്ചിരുന്ന സംവിധായകന്‍

മമ്മൂക്കയെയും ലാലേട്ടനെയും മാത്രം പരിഗണിച്ചിരുന്ന സംവിധായകന്‍

By: Sanviya
Subscribe to Filmibeat Malayalam

രഞ്ജിത്ത് സംവിധാനം ചെയ്ത പ്രേതം എന്ന ചിത്രത്തിന് ശേഷം ജയസൂര്യ നായകനായി എത്തുന്ന ചിത്രമാണ് ഫുക്രി. സംവിധായകന്‍ സിദ്ദിഖിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രം. 2016 അവസാനത്തോടെ തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സിനിമാ സമരത്തെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റി വയ്ക്കുകയായിരുന്നു. പുതിയ റിലിസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല.

Read Also: മോളിവുഡില്‍ വന്ന് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വിറപ്പിച്ച അന്യഭാഷക്കാര്‍!

അതിനിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ സിദ്ദിഖിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ സന്തോഷം പങ്കു വച്ചു. മമ്മൂക്കയെയും ലാലേട്ടനെയും ജയറാമേട്ടനെയും ദിലീപേട്ടനെയും മാത്രം നായകന്മാരാക്കി സിനിമ ഒരുക്കുന്ന സംവിധായകനാണ് ഇക്ക(സിദ്ദിഖ്). അതുപോലെയുള്ള സംവിധായകന്‍ തന്നെ നായകനാക്കുമ്പോള്‍ എക്‌സൈറ്റ്‌മെന്റ് തന്നെയാണെന്ന് ജയസൂര്യ പറഞ്ഞു.

എന്തുക്കൊണ്ട് ചിത്രത്തിലേക്ക് ക്ഷണിച്ചു

എന്റെ കൈയില്‍ ഹ്യൂമറുള്ളതുകൊണ്ടാകാം ചിത്രത്തിലെ നായകനായി ക്ഷണിച്ചതെന്ന് ജയസൂര്യ പറഞ്ഞു. മാതൃഭൂമി ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭമുഖത്തിലാണ് ജയസൂര്യ പറഞ്ഞത്.

പ്രേതം കഴിഞ്ഞ് മറ്റൊരു ഓഫറും എടുത്തില്ല

പ്രേതത്തിന് ശേഷം ഓഫറുകള്‍ വന്നെങ്കിലും വേണ്ടന്ന് വെച്ചു. ഫുക്രിയിലെ കഥാപാത്രത്തിന് ചേരുന്ന ഒരു രൂപം ഉണ്ടാക്കിയെടുക്കാനാണ് അതെന്നും ജയസൂര്യ പറഞ്ഞു. ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ഡയറക്ടറുമായി സംസാരിച്ച് കഥാപാത്രത്തിന് അനുയോജ്യമായ രൂപം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുമെന്നും ജയസൂര്യ പറഞ്ഞു.

നവാഗത സംവിധായകനൊപ്പം പ്രവര്‍ത്തിച്ചത് പോലെ

സിദ്ദിഖ് ഇക്കയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ ശരിയ്ക്കും ഒരു നവാഗത സംവിധായകനൊപ്പം പ്രവര്‍ത്തിച്ചത് പോലെയാണ്. എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മലയാള സിനിമയില്‍ അദ്ദേഹത്തിനൊരു നല്ല മനുഷ്യന്റെ ഇമേജാണ്. എന്തുക്കൊണ്ട് എല്ലാവരും ഇങ്ങനെ പറയുന്നുവെന്ന് മനസിലായത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചപ്പോഴാണ്.

നിര്‍മ്മാണം

എസ് ടാക്കീസ് വൈശാഖാസ് സിനിമയുടെ ബാനറില്‍ സിദ്ദിഖ്, വൈശാഖ് രാജന്‍, ജെന്‍സോ ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മറ്റ് കഥാപാത്രങ്ങള്‍

ഭഗത് മാനുവല്‍, ലാല്‍, പ്രയാഗ മാര്‍ട്ടിന്‍, അനു സിത്താര എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Jayasurya about Malayalam film Fukri.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam