»   » ആരാധകര്‍ മാത്രമല്ല ജയസൂര്യയും പ്രണവിനെക്കുറിച്ച് പറയുന്നത് അതുതന്നെയാണ്, പറഞ്ഞത് ?

ആരാധകര്‍ മാത്രമല്ല ജയസൂര്യയും പ്രണവിനെക്കുറിച്ച് പറയുന്നത് അതുതന്നെയാണ്, പറഞ്ഞത് ?

Posted By: Nihara
Subscribe to Filmibeat Malayalam

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രണവ് മോഹന്‍ലാലിന്റെ സിനിമാപ്രവേശനത്തിനായി. ജിത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവ് നായകനായി അരങ്ങേറുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ചിത്രത്തിന് വേണ്ടി പ്രണവ് പാര്‍ക്കര്‍ പരിശീലനം നടത്തിയതൊക്കെ വാര്‍ത്തയായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ലേറ്റസ്റ്റ് അപ്‌ഡേഷന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

പൃഥ്വിയും ചാക്കോച്ചനുമല്ലായിരുന്നു ശരിക്കും മോഹന്‍ലാല്‍ തന്നെയായിരുന്നുവെന്ന് ജയസൂര്യ !!

ഫുക്രിയിലെ ജയസൂര്യയുടെ കോസ്റ്റിയൂം ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ തനിക്കും അതുപോലെയുള്ള ഡ്രസ്സ് വേണമെന്ന് അറിയിക്കുകയും സരിത അത് ഡിസൈന്‍ ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു. മോഹന്‍ലാലിന് ഡ്രസ്സ് നല്‍കാനായി പോയപ്പോള്‍ പ്രണവും അവിടെയുണ്ടായിരുന്നു. പ്രണവിനെക്കുറിച്ച് അടുത്ത സൂപ്പര്‍ സ്റ്റാറെന്നാണ് ജയസൂര്യ വിശേഷിപ്പിച്ചിട്ടുള്ളത്.

പ്രണവിനെക്കുറിച്ച് ജയസൂര്യ പറയുന്നത്

സരിത ഡിസൈന്‍ ചെയ്ത ഡ്രസ്സ് നല്‍കാനായി മോഹന്‍ലാലിന്റെ വീട് സന്ദര്‍ശിച്ച് അനുഭവത്തെക്കുറിച്ച് ജയസൂര്യ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.

അടുത്ത സൂപ്പര്‍ സ്റ്റാര്‍

മലയാള സിനിമയിലെ ഭാവി സൂപ്പര്‍ സ്റ്റാറാണ് പ്രണവെന്ന് ഇതിനോടകം തന്നെ ആരാധകര്‍ വിധിയെഴുതിയിരുന്നു. നായകനായുള്ള ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ആരാധകര്‍ പ്രണവിന് സൂപ്പര്‍ താരപദവി നല്‍കിക്കഴിഞ്ഞു. അടുത്ത സൂപ്പര്‍ സ്റ്റാറാണ് പ്രണവെന്ന് ജയസൂര്യയും പറഞ്ഞിട്ടുള്ളത്. മോഹന്‍ലാലും ചേച്ചിയും അടുത്ത സൂപ്പര്‍ സ്റ്റാറും അവിടെ ഉണ്ടായിരുന്നുവെന്നാണ് താരം കുറിച്ചിട്ടുള്ളത്.

ആകാംക്ഷയോടെ പ്രേക്ഷകര്‍

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണവ് നായകനാകുന്ന ചിത്രത്തിന് ഇതിനോടകം തന്നെ മികച്ച പബ്ലിസിറ്റി കിട്ടിക്കഴിഞ്ഞു. ചിത്രത്തെക്കുറിച്ചുള്ള ഓരോ വിവരങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

സിനിമ ഇറങ്ങു മുമ്പേ സൂപ്പര്‍ താര പദവി

പ്രണവിന്റെ ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ആരാധകര്‍ സൂപ്പര്‍ താരപദവി നല്‍കിക്കഴിഞ്ഞു. പ്രണവിന്റെ ജീവിത ശൈലിയെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചുമൊക്കെ പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. പ്രേക്ഷകരെല്ലാം ഈ താരപുത്രന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്.

ജീവിത ശൈലിയും കാഴ്ചപ്പാടും

മകനെന്ന നിലയില്‍ പ്രണവിന് സ്വന്തം കാര്യങ്ങള്‍ ചെയ്യാനായി പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന പിതാവാണ് താനെന്ന് മോഹന്‍ലാല്‍ വളരെ മുന്‍പേ വ്യക്തമാക്കിയിരുന്നു. മക്കളോട് ഒരു കാര്യം ചെയ്യാനും താനോ ഭാര്യയോ നിര്‍ബന്ധിക്കാറില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാന്‍ മോഹം

അഭിനയത്തെക്കാളുപരി ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനാണ് തനിക്ക് താല്‍പര്യമെന്ന് പ്രണവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജിത്തു ജോസഫിന്‍രെ അസിസ്റ്റന്‍റായി ദൃശ്യത്തിലും പാപനാശത്തിലും താരം പ്രവര്‍ത്തിച്ചിരുന്നു.

അഭിനയത്തെക്കുറിച്ച്

ഒരൊറ്റത്തവണ നോക്കിയതിനു ശേഷം മാത്രമേ അടുത്ത ചിത്രങ്ങള്‍ ഏറ്റെടുക്കൂവെന്ന പ്രണവ് അറിയിച്ചിരുന്നു. ഒാടി നടന്ന് അഭിനയിക്കുന്നതിനോടൊന്നും താരപുത്രന് താല്‍പര്യമില്ല.

English summary
Jayasurya is talking about Pranav Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam