»   » പ്രേക്ഷകരെ പറ്റിക്കാന്‍ എനിക്ക് കഴിയില്ല; ജയസൂര്യ

പ്രേക്ഷകരെ പറ്റിക്കാന്‍ എനിക്ക് കഴിയില്ല; ജയസൂര്യ

Posted By:
Subscribe to Filmibeat Malayalam

നാദിര്‍ഷയുടെ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തില്‍ അക്ബര്‍ എന്ന മുടന്തനായ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. ഇപ്പോഴിതാ രഞ്ജിത്ത് ശങ്കറിന്റെ സു സു സുധി വാത്മീകത്തില്‍ ഒരു വിക്കന്റെ വേഷത്തില്‍ എത്തിയിരിക്കുന്നു. ഇതു പോലെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്തും ത്യാഗവും ചെയ്യാന്‍ ജയസൂര്യ തയ്യാറാണ്.

അതിന് ഒരു കാരണവുമുണ്ട് ജയസൂര്യ പറയുന്നു. തനിയ്ക്ക് കിട്ടുന്ന സിനിമകളോടും കഥാപാത്രങ്ങളോടും തോന്നുന്ന സ്‌നേഹമാണ്, ഒരു മടിയുമില്ലാതെ എന്തു വേഷം ചെയ്യാനും തയ്യാറാവുന്നത്. കഥാപാത്രങ്ങള്‍ക്ക് വേണ്ടിയെടുക്കുന്ന മേക്ക് ഓവറുകള്‍ എനിക്കൊരു ബുദ്ധിമുട്ടായി തോന്നാറില്ല. നമുക്ക് ഇഷ്ടപ്പെട്ട ജോലിക്ക് വേണ്ടി പ്രയത്‌നിക്കുന്നത് ഒരു കഠിനാധ്വാനമല്ലെന്നും ജയസൂര്യ പറയുന്നു.

jayasurya

ഇത്തരത്തിലുള്ള വേഷങ്ങള്‍ ചെയ്യുന്നത് പ്രേക്ഷകരുടെ കണ്ണില്‍ പൊടിയിട്ട് സിനിമ വിജയിപ്പിക്കാന്‍ വേണ്ടിയല്ല. എന്താണോ കഥാപാത്രം, അതിനെ സത്യസന്ധമായി അവതരിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഒരിക്കലും പ്രേരക്ഷകരെ പറ്റിക്കാന്‍ തനിക്ക് കഴിയില്ല. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യം പറയുന്നത്.

ഏത് കഥാപാത്രമെടുത്താലും താന്‍ നൂറു ശതമാനം സത്യസന്ധത കാണിക്കാറുണ്ട്. അതുക്കൊണ്ടാണ് തന്നെ തേടി ഇത്തരം കഥാപാത്രങ്ങള്‍ എത്തുന്നതെന്നും ജയസൂര്യ പറയുന്നു. 2002ല്‍ പുറത്തിറങ്ങിയ ഊമ പെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ അഭിനയരംഗത്ത് എത്തുന്നത്. ചിത്രത്തില്‍ ഒരു ഊമന്റെ വേഷമാണ് ജയസൂര്യ അവതരിപ്പിച്ചത്.

English summary
Jayasurya about su su sudhi valmeekam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam