»   » ജയസൂര്യ വീണ്ടും പരീക്ഷിക്കുന്നു, ഇത്തവണ അന്ധനായി

ജയസൂര്യ വീണ്ടും പരീക്ഷിക്കുന്നു, ഇത്തവണ അന്ധനായി

Posted By:
Subscribe to Filmibeat Malayalam

വ്യത്യസ്തമായ വേഷങ്ങള്‍ ചെയത് ജയസൂര്യ മലയാളത്തില്‍ തന്റെ സ്ഥാനം കണ്ടുപിടിക്കാനുള്ള തിരക്കിലാണ്. അടുത്തിടെ പുറത്തിറങ്ങിയ പിഗ്മാന്‍, താങ്ക്യു, ഇംഗ്ലീഷ്, ഡി കമ്പനി, അഞ്ച സുന്ദരികള്‍പ്പോലുള്ള ചുരുക്കം ചില ചിത്രങ്ങള്‍ പരാചയപ്പെട്ടെങ്കിലും പരീക്ഷണങ്ങളുമായി ജയസൂര്യ എന്നും സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു.

ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജയസൂര്യയുടെ പരീക്ഷണങ്ങളുടെ തുടക്കം. ശരീരം മുഴുവന്‍ തളര്‍ന്നുകിടക്കുന്ന സ്റ്റീഫന്‍ ലൂയിസ് എന്നകഥാപാത്രത്തെ അവതരിപ്പിച്ച് വ്യത്യസ്തനായി. തളര്‍ച്ചമൂലം പൂര്‍ണമായും കിടപ്പിലാണെങ്കലും ജീവിതത്തിന്റെ ഓരോനിമിഷവും സ്റ്റീഫന്‍ ആഘോഷമാക്കി. വികെ പ്രകാശ്, അനൂപ് മേനോന്‍ കൂട്ടുകെട്ടുകൂടെയായപ്പോള്‍ ചിത്രം പൂര്‍ണ വിജയം കാണുകയും ചെയ്തു.

Jayasurya

വീണ്ടും മറ്റൊരു പരീക്ഷണവുമായെത്തുകയാണ് ജയസൂര്യ. ഇത്തവണ അന്ധനായാണ് വേഷമിടുന്നത്. ബോബന്‍ സാമുവല്‍ ഒരുക്കുന്ന ചിത്രത്തിലാണ് ജയസൂര്യ അന്ധനായി എത്തുന്നത്. ചിത്രത്തിനിയും പേരിട്ടിട്ടില്ല. ജനപ്രിയന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ജയസൂര്യ-ബോബന്‍ സാമുവല്‍ കൂട്ടുകെട്ട് ഒന്നായത്.

എബിസിഡി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്ന അപര്‍ണ ഗോപിനാഥാണ് ജയസൂര്യയുടെ നായികയായെത്തുന്നത്. ജയസൂര്യയുടെ താങ്ക്യു എന്ന ചിത്രത്തിന് കഥയെഴുതിയ അരുണ്‍ലാല്‍ തന്നെയാണ് ഈ ബോബന്‍ സാമുവല്‍ ചിത്രത്തിലും കഥയൊരുക്കുന്നത്. നവംബര്‍ 15ന് എറണാകുളത്ത് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

സെക്കന്റ്‌സ് ആണ് ജയസൂര്യയുടെ മറ്റൊരു ചിത്രം. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് അപര്‍ണ നായരാണ്. ഫിലിപ്പ് ആന്റ് മങ്കിപെന്‍, പുണ്യാളന്‍ അഗര്‍ബത്തീസ് എന്നീ ജയസൂര്യ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി തിയേറ്ററിലെത്തി.

English summary
Jayasurya playing as blind man at the first time, which movie directed by Boban Samuel.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam