»   » ജയസൂര്യയും ഭാമയും മൂന്നാംതവണ,ഇപ്പോള്‍ സെക്കന്റ്‌സ്

ജയസൂര്യയും ഭാമയും മൂന്നാംതവണ,ഇപ്പോള്‍ സെക്കന്റ്‌സ്

Posted By:
Subscribe to Filmibeat Malayalam
jayasurya-bhama
ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഭാമയും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. മാറ്റിനി എന്ന ചിത്രം സംവിധാനം ചെയ്ത അനീഷ് ഉപാസന ഒരുക്കുന്ന സെക്കന്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

ജയസൂര്യ ഒരു ബ്രാഹ്മണ യുവാവിന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, വിനായകന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. നാല് ദിക്കില്‍ നിന്നെത്തുന്നവരുടെ ജീവിതം ചില പ്രത്യേക സംഭവങ്ങളാല്‍ പരസ്പരം ബന്ധപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സെപ്തംബര്‍ പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് പദ്ധതി.

ഭാമയും ജയസൂര്യയും ഒന്നിച്ച ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രം മികച്ച വിജയം നേടിയിരുന്നു. എസ് ഗോപകുമാര്‍ നിര്‍മിച്ച് സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം 2009ലാണ് റിലീസ് ചെയ്തത്. സംവൃതാ സുനിലാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തെ കൈകാര്യം ചെയ്തത്. അതിഥി വേഷത്തില്‍ നവ്യാ നായരും പ്രത്യക്ഷപ്പെട്ടു. ബോബന്‍ സാമുല്‍ സംവിദാനം ചെയ്ത ജനപ്രിയന്‍ 2011ലാണ് തിയേറ്ററിലെത്തിയത്.

ഇപ്പോള്‍ പൂണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയിലാണ് ജയസൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആനപ്പിണ്ടത്തില്‍ നിന്ന് ചന്ദനത്തിരി നിര്‍മ്മിക്കുന്ന ജോയി താക്കോല്‍ക്കാരന്‍ എന്ന ബിസ്‌നസുകാരനായാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. ഇന്നസെന്റും ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

English summary
Jayasurya and Bhama playing lead role in Seconds Direct By Aneesh Upasana.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam