»   » ലോക്കല്‍സായി ചാക്കോച്ചനും ജയസൂര്യയും

ലോക്കല്‍സായി ചാക്കോച്ചനും ജയസൂര്യയും

Posted By:
Subscribe to Filmibeat Malayalam

ഒരുതാരത്തെക്കൊണ്ട് മാത്രം നായകവേഷം ചെയ്യിച്ച് ചിത്രം വിജയിപ്പിക്കുന്നതിന് പകരം പലനടന്മാരെ ഒരേപോലെ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യിച്ച് ചിത്രം വിജയിപ്പിക്കുന്ന രീതിയാണ് പലസംവിധായകരും ഇപ്പോള്‍ അവലംബിയ്ക്കുന്നത്. യുവനിരയിലെ പല നായകന്മാരും ഇത്തരത്തില്‍ മടികൂടാതെ തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ ഒന്നിച്ചഭിനയിക്കുകയും ചെയ്യുന്നുണ്ട്.

നേരത്തേ ഗുലുമാല്‍ എന്ന ചിത്രത്തിലൂടെ ഒന്നിച്ച കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടുമൊരു ചിത്രത്തിനായി ഒന്നിയ്ക്കുകയാണ്. വൈശാഖ് ഒരുക്കുന്ന ലോക്കല്‍സ് എന്ന ചിത്രത്തിലാണ് ചാക്കോച്ചന്‍-ജയസൂര്യ കെമിസ്ട്രി വീണ്ടും കാണാന്‍ കഴിയുക.

കല്യാണമണ്ഡപങ്ങള്‍ തയ്യാറാക്കിക്കൊടുക്കുന്ന രണ്ട് യുവാക്കളുടെ വേഷത്തിലാണ് ലോക്കല്‍സില്‍ ഇവര്‍ അഭിനയിക്കുന്നത്. ഇവര്‍ മണ്ഡപങ്ങളൊരുക്കുന്ന ചില വിവാഹങ്ങള്‍ നക്കാറുണ്ട്, എന്നാല്‍ ചിലതൊന്നും നടക്കാറില്ല. ഇതുമായി ബന്ധപ്പെട്ടുള്ളൊരു കഥയാണ് ലോക്കല്‍സ് പറയുന്നത്.

ഇവരെക്കൂടാതെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. വിവാഹം നടത്തുകയും മുടക്കുകയും ചെയ്യുന്ന നാല് യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുന്നംകുളമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. വൈശാഖ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Jayasurya and Kunchacko Boban share a very good chemistry onscreen.Now the duo is back again with the movie Locals, an unusual title.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam