»   » സ്വീറ്റ് ഹേര്‍ട്ടിലൂടെ ജയസൂര്യയും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു

സ്വീറ്റ് ഹേര്‍ട്ടിലൂടെ ജയസൂര്യയും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam


വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സ്വീറ്റ് ഹേര്‍ട്ട് എന്ന സിനിമയിലൂടെ ജയസൂര്യയും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് അനൂപ് മേനോന്‍ തന്നെയാണ്. അനൂപ് മേനോനും ജയസൂര്യയ്ക്കും തുല്ല്യ പ്രധാന്യമുള്ള വേഷം തന്നെയാണ് ചിത്രത്തില്‍.

ചിത്രത്തിലെ നായികയെയോ മറ്റ് താരങ്ങളെയോ തീരുമാനിച്ചിട്ടില്ല. മുമ്പ് ബ്യൂട്ടിഫുള്‍,ട്രിവാന്‍ട്രം ലോഡ്ജ് എന്നി ചിത്രങ്ങളില്‍ ജയസൂര്യയും അനൂപ് മേനോനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

jayasurya

മാല്‍ഗുഡി ഡെയ്‌സ് എന്ന ചിത്രത്തിലാണ് അനൂപ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. അതിന് ശേഷം മാര്‍ഡത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാട എന്ന ചിത്രത്തിലായിരിക്കും അഭിനയിക്കുക. പൃഥ്വിരാജാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

ജിലേബി എന്ന ചിത്രമാണ് ജയസൂര്യ നായകനായി ഈ അടുത്ത് റിലീസ് ചെയ്ത ചിത്രം. നവാഗതനായ അരുണ്‍ ശേഖറാണ് ചിത്രം സംവിധാനം ചെയ്തത്. അടുത്തതായി ജയസൂര്യ നായകനായി എത്തുന്നത് രഞ്ജിത്ത് ശങ്കറിന്റെ സു സു വാത്മീകം എന്ന ചിത്രത്തിലാണ്.

English summary
Jayasurya and Anoop Menon, the popular actors are all set to team up for the upcoming movie directed by VK Prakash. As per the latest reports, the new project has been titled as Sweet Heart.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam