Just In
- 4 min ago
ആരെയും അറിയിക്കാതെ പൗര്‍ണമി തിങ്കളിലെ പ്രേമിന്റെ വിവാഹനിശ്ചയം; വല്ലാത്ത ചതിയായി പോയെന്ന് ആരാധകരും
- 1 hr ago
അദൃശ്യ ശക്തിയുടെ ആവേശമാണെന്നു മുത്തശ്ശി ഉറച്ച് വിശ്വസിച്ചിരുന്നു; ബാല്യ കൗമാരങ്ങള്‍ ഓര്‍ത്ത് അശ്വതി ശ്രീകാന്ത്
- 2 hrs ago
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
- 3 hrs ago
രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളിലേക്ക്; ദീപാവലിയ്ക്ക് റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
Don't Miss!
- News
സന്ദേശം ലഭിച്ച് ഏഴുമിനിറ്റിനകം പോലീസ് സഹായം ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
- Sports
Mushtaq ali: എസ്ആര്‍എച്ച്, കിങ്സ് താരങ്ങള്‍ മിന്നി, കര്‍ണാടകയെ തുരത്തി പഞ്ചാബ് സെമിയില്‍
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Finance
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹൈദരാബാദിലെ തെരുവുകളില്‍ അന്ധനായി ജയസൂര്യ
ജയസൂര്യ അന്ധനായ ക്രിക്കറ്റ് താരമായി പുത്തന്‍ ചിത്രത്തില്‍ പരീക്ഷണം നടത്താന്‍ പോവുകയാണ്. അന്ധന്റെ റോള്‍ പെര്‍ഫെക്ടാക്കാനായി ഒരു പരിശീലനം വരെ നടത്തിയിരിക്കുകയാണ് താരം. അന്ധനായി ആളുകള്‍ക്കിടയിലൂടെയും നഗരത്തിലൂടെയുമെല്ലാം കറങ്ങി നടന്ന് പരിശീലനം നടത്താനാണ് ജയസൂര്യ പ്ലാന്‍ ചെയ്തത്. ഇത്തരത്തില്‍ ഒരു പരിശീലനത്തിന് പ്രത്യേകിച്ചും ഒരു നടന് പരിശീലിയ്ക്കാന്‍ പറ്റിയ സ്ഥലമല്ല കേരളം, ഇക്കാര്യം നന്നായി അറിയാവുന്ന ജയസൂര്യ പരിശീലനത്തിനായി തിരഞ്ഞെടുത്തത് ഹൈദരാബാദാണ്.
മൂന്നാഴ്ച മുമ്പ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് അരുണ്‍ ലാലുമൊത്താണ് ജയസൂര്യ ഹൈദരാബാദിലെത്തിയത്. ആദ്യദിവസം മേക്കപ്പൊന്നുമില്ലാതെ അന്ധനായി അഭിനയിച്ച് വടിയും കുത്തിപ്പിടിച്ച് സണ്‍ഗ്ലാസും വച്ചാണ് ജയസൂര്യ ഹൈദരബാദ് തെരുവുകളിലൂടെ നടന്നത്. അന്ധനായി ഷോപ്പിങ് മാളില്‍ പോവുകയും ഷര്‍ട്ടും വാച്ചുമെല്ലാം വാങ്ങുകയും ചെയ്തു.
അന്ധനായ തന്നെ ആരും തിരിച്ചറിയുന്നില്ലെന്ന് കണ്ട് ആവേശം കയറിയ ജയസൂര്യ അരുണുമൊത്ത് ഒരു റസ്റ്റോറന്റില്‍ കയറി. അവിടെവച്ച് ഒരു മലയാളി കുടുംബം തന്നെ തിരിച്ചറിയുമെന്ന് കണ്ടിട്ടും അന്ധനായിത്തന്നെ അഭിനയിച്ച് കസറുകയാണത്രേ ജയസൂര്യ ചെയ്തത്. മലയാളി കുടുംബം ഒടുവില്‍ ഇത് ജയസൂര്യ അല്ലെന്ന തീരുമാനത്തില്‍ എത്തുകയും ചെയ്തുവെന്ന് അരുണ്‍ ലാല്‍ പറയുന്നു.
ഇപ്പോഴിതാ ഹൈദരാബാദിലെ തെരുവുകളിലെ അന്ധാഭിനയ പരിശീലനമെല്ലാം കഴിഞ്ഞ് ജയസൂര്യ ചിത്രത്തിന്റെ കൊച്ചിയിലെ ലൊക്കേ,നില് എത്തുകയും ചെയ്തു. ഗുണ്ടല്‍പേട്ട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകള്‍. അന്ധ്രരുടെ ക്രിക്കറ്റ് കളിയുടെ കഥ നര്‍മ്മത്തില്‍ ചാലിച്ച് പറയുകയാണ് ചിത്രത്തില്‍. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ അപര്‍ണ ഗോപിനാഥാണ് നായികയായി എത്തുന്നത്. ബോബന് സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍, ലാലു അലക്സ്, ബാലു വര്‍ഗീസ്, കക്ക രവി, ഇടവേള ബാബു, ഇന്ത്യന്‍ പള്ളാശേരി, സുനില്‍ സുഖദ, കലിംഗ ശശി, കൊച്ചുപ്രേമന്, നന്ദു പൊതുവാള് എന്നിവരെല്ലാം അഭിനയിക്കുന്നുണ്ട്.