twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയസൂര്യയും കൃഷി തുടങ്ങുന്നു

    By Nirmal Balakrishnan
    |

    ഇതുവരെ കാണാത്തൊരു ജയസൂര്യയെയാണ് ജിലേബിയിലൂടെ കാണാന്‍ പോകുന്നത്. തനി കര്‍ഷകനായിട്ട്. മുന്‍പ് ജനപ്രിയനില്‍ അല്‍പം കൃഷിയൊക്കെയുള്ള നാട്ടിന്‍പുറത്തുകാരനായിട്ട് ജയന്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ജിലേബിയില്‍ തനി കര്‍ഷകനായിട്ട് ജയന്‍ എത്തുന്നു.

    പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുണ്‍ ശേഖര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജിലേബി നിര്‍മിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്. ദിലീപ് നായകനായ മൈ ബോസിനു ശേഷം ഈസ്റ്റ്‌കോസ്റ്റ് വിജയന്‍ നിര്‍മിക്കുന്ന ചിത്രമാണിത്. രമ്യാനമ്പീശനാണ് നായിക. വിജയരാഘവന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ശശി കലിംഗ, കെപിഎസി ലളിത, ശാരി, മാസ്റ്റര്‍ ഗൗരവ്, മാസ്റ്റര്‍ മിനോന്‍, ബേബി സയൂരി എന്നിവരാണു പ്രധാനതാരങ്ങള്‍.

    jayasurya

    ശ്രീകുട്ടന്‍ എന്ന കര്‍ഷകനായിട്ടാണ് ജയന്‍ എത്തുന്നത്. അമ്മാവന്‍ ചന്ദ്രദാസിന്റെ മകള്‍ ശില്‍പ ദുബൈയില്‍ വലിയ ഉദ്യോഗസ്ഥയാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ ശില്‍പ മക്കളെ രണ്ടുപേരെയും നാട്ടിലേക്ക് അയയ്ക്കുന്നു. പാച്ചുവും അമ്മുവും. പിന്നീട് കുട്ടികളുടെ ചുമതല ശ്രീക്കുട്ടനായി. ശില്‍പയുടെ നിര്‍ബന്ധത്തിനു വഴങ്ങി കുട്ടികളെ കൊടൈക്കനാലിലെ സ്‌കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിക്കുന്നു. കുട്ടികളെ കൊണ്ടുപോകുന്നത് ശ്രീക്കുട്ടനാണ്. ഈ യാത്രയാണ് സിനിമയുടെ പുതിയ വഴിത്തിരിവ്.

    ശില്‍പയായി രമ്യാ നമ്പീശന്‍ അഭിനയിക്കുന്നു. ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്നിനു ശേഷം ജയസൂര്യയും രമ്യയും കുട്ടികളും ഒന്നിക്കുന്ന ചിത്രമാണിത്. രണ്ടു സംസ്‌കാരങ്ങളും അവ തമ്മിലുള്ള വ്യത്യാസവുമാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്.

    ആട് ഒരു ഭീകരജീവിക്കു ശേഷം ജയന്‍ അവതരിപ്പിക്കുന്ന വ്യത്യസ്ത കഥാപാത്രമാണ് ഇതിലെ ശ്രീക്കുട്ടന്‍.

    English summary
    Jayasurya as farmer in Jilebi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X