»   » പുണ്യാളന്‍ അഗര്‍ബത്തീസ്; കുഴിയടയ്ക്കല്‍ വിവാദം

പുണ്യാളന്‍ അഗര്‍ബത്തീസ്; കുഴിയടയ്ക്കല്‍ വിവാദം

Posted By:
Subscribe to Filmibeat Malayalam

എറണാകുളത്ത് റോഡിന്റെ പരിതാപകരമായ അവസ്ഥ കണ്ട് സഹിയ്ക്കവയ്യാതെ സ്വന്തം കയ്യില്‍ നിന്നും പണമെടുത്തി കുഴിയടച്ച നടന്‍ ജയസൂര്യയ്ക്ക് ചില്ലറ അപമാനമൊന്നുമല്ല അധികാരികളില്‍ നിന്നും ഏല്‍ക്കേണ്ടിവന്നത്. ഇക്കാര്യത്തില്‍ ആരാധകരും നാട്ടുകാരുമെല്ലാം ജയസൂര്യയുടെ കൂടെയായിരുന്നുവെങ്കിലും കുറച്ചുനാളുകളോളം വിവാദം കൊഴുത്തുനില്‍ക്കുകയായിരുന്നു. എന്തായാലും നികുതി അടയ്ക്കുന്ന ഒരു പൗരന്‍ എന്ന നിലയില്‍ താന്‍ ചെയ്തതില്‍ ഒരു തെറ്റുമില്ലെന്ന നിലപാടില്‍ ജയസൂര്യ ഉറച്ചുനില്‍ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കുഴിയടയ്ക്കല്‍ വിവാദം ജയസൂര്യയുടെ പുതിയ ചിത്രമായ പുണ്യാളന്‍ അഗര്‍ബത്തീസില്‍ ആക്ഷേപഹാസ്യമായി ഉപയോഗിച്ചിരിക്കുകയാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിയ്ക്കുന്നത് ജയസൂര്യയാണ്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറില്‍കുഴിയടയ്ക്കലില്‍ വിവാദത്തമാശ കാണാന്‍ കഴിയും. സുഹൃത്തുക്കളുമായി ചേര്‍ന്ന് ജയസൂര്യ റോഡിലെ കുഴിയടയ്ക്കുന്നതിനിടെ പൊലീസുകാര്‍ സ്ഥലത്തെത്തിയ നീന്നോടാരാടാ കുഴിടയ്ക്കാന്‍ പറഞ്ഞത് എന്ന് ചോദിയ്ക്കുന്നതാണ് രംഗം.

എന്തായാലും യഥാര്‍ത്ഥ വിവാദത്തിന് പിന്നാലെ ഈ സംഭവം സിനിമയില്‍ ഉള്‍ക്കൊള്ളിച്ചത് കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ചിത്രമിറങ്ങുന്നതുവരെ ഇതിനായി കാത്തിരിക്കേണ്ടിവരുമെന്ന് മാത്രം.

English summary
The hilarious sequences in the trailer of Punyalan Agarbathis, does not forget to take a dig at the concerned authorities over Jayasurya's pathole tarring incident

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam