»   » പാഡ് കയ്യിലേന്തി ജയസൂര്യ പറഞ്ഞു.. അക്ഷയ് കുമാറിന്റെ പാഡ്മാൻ സൂപ്പ‍ർ

പാഡ് കയ്യിലേന്തി ജയസൂര്യ പറഞ്ഞു.. അക്ഷയ് കുമാറിന്റെ പാഡ്മാൻ സൂപ്പ‍ർ

Written By:
Subscribe to Filmibeat Malayalam

അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ പാഡ് മാൻ ബോക്സ് ഓഫീസ് മുന്നേറുകയാണ്. ചിത്രം റിലീസു മുൻപേ ലോകത്തിന്റെ കയ്യടി നേടിയിരുന്നു. ചിത്രത്തിന്റെ സംവിധായകനും അക്ഷയ് കുമാറിനും പിന്തുണയുമായും അഭിനന്ദനം അറിയിച്ചു ബോളിവുഡ് താരംഗങ്ങൾ രംഗത്തെത്തിയിരുന്നു.

padman

അയാൾ എന്നെ വിൽക്കാൻ ശ്രമിച്ചു! അന്ന് ഉണ്ടായത് ഇങ്ങനെ... എല്ലാം തുറന്നു പറഞ്ഞ് അമല പോൾ

ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ്കുമാറിന്റെ പാഡ്മാനെ അഭിനന്ദിച്ച് ജയസൂര്യ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം തന്റെ ഫേസ്ബുക്ക് പോജിലൂടെയാണ് പാഡ്മാനെ കുറിച്ചുള്ള അഭിപ്രായം പങ്കു വെച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം പോലെ തന്നെയാണ് ജയസൂര്യയും അൽപം വ്യത്യസ്തമായാണ് ചിത്രത്തിനെ കുറിച്ചുള്ള അഭിപ്രായവും പങ്കുവെച്ചിരിക്കുന്നത്. സാനിറ്ററി നാപ്കിന്നിൽ അമേസിങ് എന്ന് എഴുതിയ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

സിനിമയിൽ സ്വന്തം ശബ്ദം ഉപയോഗിച്ചിട്ടില്ല; ശബ്ദത്തിന് ഒരു കുഴപ്പമുണ്ട്! വെളിപ്പെടുത്തലുമായി നടി

സ്ത്രീകളുടെ ആർത്തവത്തെ പ്രമേയമാക്കി ആർ ബാൽക്കി സംവിധാനം ചെയ്ത ചിത്രമാണ് പാഡ്മാൻ. ഏറ്റവും വില കുറഞ്ഞ രീതിയിൽ ഗുണമേന്മയുള്ള നാപ്കിനുകൾ നിർമ്മിച്ച് ലോക പ്രശംസ നേടിയ കോയമ്പത്തൂർ സ്വദേശി അരുണാചലം മുരുഗാനന്ദിന്റെ ജീവിതമാണ് ചിത്രത്തിന്റെ ആധാരം. അരുണാചൽ മുരുഗാനന്ദനായി അക്ഷയ് കുമാറ്‍ എത്തുമ്പോൾ ഭാര്യയായി രാധിക ആപ്തെയാണ് എത്തുന്നത്. സോനം കപൂറും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും ചേര്‍ന്നാണ് പാഡ് മാൻ നിർമ്മിച്ചിരിക്കുന്നത്.

English summary
jayasurya facebook post about padman movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam