twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേശീയ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ ജയസൂര്യയും

    By Aswathi
    |

    മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ ജയസൂര്യയും. മാധവ് രാംദാസ് സംവിധാനം ചെയ്ത അപ്പോത്തിക്കരി എന്ന ചിത്രത്തിലെ പ്രകടനമാണ് ജയസൂര്യയെ ദേശീയ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ എത്തിച്ചത്. മെഡിക്കല്‍ ത്രില്ലറായ അപ്പോത്തിക്കരിയിലെ അഭിനയം ജയസൂര്യയ്ക്ക് ഏറെ പ്രശംസകള്‍ നേടിക്കൊടുത്തിരുന്നു.

    ദേശീയ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയില്‍ മമ്മൂട്ടി നേരത്തെ ഇടം പടിച്ചിരുന്നു. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രത്തിലെ അഭിനയമാണ് മമ്മൂട്ടിയെ പട്ടികയില്‍ എത്തിച്ചത്. പികെ എന്ന ചിത്രത്തിലെ അഭിനയ പ്രകടനവുമായി ആമീര്‍ ഖാനും ഹൈദര്‍ എന്ന ചിത്രത്തിലെ പ്രകടനവുമായി ഷാഹിദ് കപൂറും മത്സരത്തിനുണ്ട്.

    jayasurya

    കങ്കണ റാണത്തും പ്രിയങ്ക ചോപ്രയുമാണ് മികച്ച നടിമാരുടെ സ്ഥാനത്തിന് വേണ്ടി മത്സരിയ്ക്കുന്നത്. ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയമാണ് കങ്കണയെ പരിഗണിയ്ക്കാന്‍ കാരണം. മേരിക്കോമിലെ അഭിനയ പ്രകടനം പ്രിയങ്കെയും പരിഗണിയ്ക്കാന്‍ കാരണമായി.

    മലയാളത്തില്‍ നിന്നും 11 സിനിമകള്‍ അവസാന റൗണ്ടില്‍ ഇടംപിടിച്ചതായാണ് വിവരം. ബാംഗ്ലൂര്‍ ഡേയ്‌സ് (അഞ്ജലി മേനോന്‍), ജലം (പത്മകുമാര്‍), ഐന്‍ (സിദ്ധാര്‍ഥ് ശിവ), മുന്നറിയിപ്പ് (വേണു), കംപാര്‍ട്ട്‌മെന്റ് (സലിംകുമാര്‍), ഞാന്‍ (രഞ്ജിത്), ഞാന്‍ നിന്നോടു കൂടെയുണ്ട് (പ്രിയനന്ദനന്‍), ഒറ്റാല്‍( ജയരാജ്), ഒരാള്‍പ്പൊക്കം(സനല്‍കുമാര്‍ ശശിധരന്‍), അലിഫ്(എം ജെ മുഹമ്മദ് കോയ) തുടങ്ങി 11 ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി ഇടംനേടിയത്.

    English summary
    If all goes well, actor Jayasurya will win the prestigious National Film Awards for Best Actor, for the first time. We hear, Bollywood stars Aamir Khan, Shahid Kapoor and Megastar Mammootty are the other contenders for the best actor title, in the 62nd National Film Awards.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X