twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫുട്‌ബോള്‍ അറിയാത്ത താന്‍ ക്യാപ്റ്റന്‍ സിനിമയ്ക്കായി മൂന്നു മാസം പരിശീലനം നടത്തിയെന്ന് ജയസൂര്യ

    By Np Shakeer
    |

    കോഴിക്കോട്: ക്യാപ്റ്റന്‍ സിനിമ ഫുട്‌ബോളര്‍ വി.പി. സത്യനുള്ള സ്മാരകമാണെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍. ലോകത്ത് എവിടെയുള്ള ഫുട്‌ബോള്‍ സ്‌നേഹികള്‍ക്കും സത്യനെന്ന ഫുട്‌ബോളറെ കുറിച്ച് അറിയാനുള്ള അവസരമാണ് ഈ സിനിമ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുു പ്രജേഷ് സെന്‍.

    ഒടുവില്‍ കളക്ഷനില്‍ ആദി തന്നെ ജയിച്ചു! ജയസൂര്യ ക്യാപ്റ്റനുമായി പിന്നാലെയുണ്ട്; ആര് ജയിക്കും?ഒടുവില്‍ കളക്ഷനില്‍ ആദി തന്നെ ജയിച്ചു! ജയസൂര്യ ക്യാപ്റ്റനുമായി പിന്നാലെയുണ്ട്; ആര് ജയിക്കും?

    ഫുട്‌ബോള്‍ എന്തെന്ന് അറിയാത്ത തനിയ്ക്ക് വി.പി. സത്യനെന്ന ഫുട്‌ബോളറെ അവതരിപ്പിക്കാന്‍ ലഭിച്ച അവസരം മികച്ചതാക്കാനുള്ള ശ്രമം നടത്തിയതായി നടന്‍ ജയസൂര്യ പറഞ്ഞു. മൂന്ന് മാസക്കാലം പരിശീലനം നടത്തിയാണ് കഥാപാത്രമായി മാറിയത്. ആറ് മാസക്കാലം ക്യാപ്റ്റന്‍ സിനിമയ്ക്കായി തന്നെ മാറ്റിവച്ചു. സത്യന്‍ എന്ന കഥാപാത്രം മികച്ചതായെന്ന് ഭാര്യ അനിതയും സത്യന്റെ സഹപ്രവര്‍ത്തകരും പറഞ്ഞപ്പോള്‍ സന്തോഷം തോന്നി. അത് വലിയ അംഗീകാരമാണെും ജയസൂര്യ പറഞ്ഞു.

    sathyan

    അനിതയുടെ കഥാപാത്രം അവതരിപ്പിക്കാന്‍ അവരെ നേരില്‍ കണ്ടിരുന്നതായി നടി അനു സിത്താര പറഞ്ഞു. ഞാനും അനിതയുടെ കഥാപാത്രവും തമ്മില്‍ വളരെ സാദൃശ്യമുള്ളതിനാല്‍ പലതും എളുപ്പമായിരുന്നു. എാലും ചില സീനുകള്‍ വൈകാരികത നിറഞ്ഞതായിരുന്നെന്നും അവര്‍ പറഞ്ഞു. സിനിമയില്‍ ഷെറഫലിയായി അഭിനയിച്ച ദീപക്, ശബ്ദം നല്‍കിയ ഷൈജു ദാമോദരന്‍, കമാല്‍ വരദൂര്‍ എിവരും മുഖാമുഖത്തില്‍ പങ്കെടുത്തു. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ടി.എച്ച് വത്സരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിപുല്‍നാഥ് സ്വാഗതവും ട്രഷറര്‍ കെ.സി. റിയാസ് നന്ദിയും പറഞ്ഞു.

    സുരേഷ് ഗോപിയുടെ മാസ്സ് ഡയലോഗുമായി ഗോകുല്‍, അച്ഛനെ ഓര്‍മ്മിപ്പിച്ച് മകന്‍, വീഡിയോ വൈറലാവുന്നു!</a><p><a class=ആ രംഗത്ത് കരഞ്ഞത് ഗ്ലിസറിനില്ലാതെയാണ്; ദീപ്തി ഐപിഎസ് പറയുന്നു " title="സുരേഷ് ഗോപിയുടെ മാസ്സ് ഡയലോഗുമായി ഗോകുല്‍, അച്ഛനെ ഓര്‍മ്മിപ്പിച്ച് മകന്‍, വീഡിയോ വൈറലാവുന്നു!

    ആ രംഗത്ത് കരഞ്ഞത് ഗ്ലിസറിനില്ലാതെയാണ്; ദീപ്തി ഐപിഎസ് പറയുന്നു " />സുരേഷ് ഗോപിയുടെ മാസ്സ് ഡയലോഗുമായി ഗോകുല്‍, അച്ഛനെ ഓര്‍മ്മിപ്പിച്ച് മകന്‍, വീഡിയോ വൈറലാവുന്നു!

    ആ രംഗത്ത് കരഞ്ഞത് ഗ്ലിസറിനില്ലാതെയാണ്; ദീപ്തി ഐപിഎസ് പറയുന്നു

    English summary
    Jayasurya had learnt football by 3 month training for Captain movie,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X